ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൬൨-

തന്നെപ്പോലെ"എന്നും മറ്റുള്ള സദാചാരങ്ങളെ പറ്റിയു
ള്ള ഉപദേശങ്ങളും വ്യവഹാരങ്ങളുമാണ് ഇതിൽ അടങ്ങിയി
രിക്കുന്നത്.ഈ കൃതാകൃത്യനിർദ്ദേശത്തിന്റെ ഉദ്ദേശവും ഭു
രിപക്ഷഭൂരിസുഖമാണ്.അസത്യംപായുന്നതിലും‌ മറ്റും ദോ
ഷമില്ലെന്നൊ,പരാർത്തമായി യത്നിക്കുന്നതിനും മറ്റം ഗുണ
മില്ലെന്നോ കല്പിക്കുന്നതായാൽ ജനങ്ങൾക്ക് വളരേ ഉപദ്ര
വങ്ങളും അസൌകര്യങ്ങളും നേരിടുന്നതാണല്ലോ.
നിയമയങ്ങളുണ്ടാക്കുന്നതിന്റെയും ആവശ്യം ഇതുതന്നെയാ
ണ്.നീതിശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന കൃത്യാകൃത്യങ്ങളെ
രാജ്യശാസനകൊണ്ടും അനുഷ്ടിപ്പിക്കുകയോ,ത്രിജിപ്പിക്കുക
യോ ചെയ്യുന്നതിനാണ് നിയമം.ഇന്നതു ചെയ്യുന്നവരെ രാ
ജാവ് രക്ഷിക്കുമെന്നും ഇന്നതു ചെയ്യുന്നവരെ ശിക്ഷിക്കുമെ
ന്നും നിയമം വിധിക്കുന്നതുകൊണ്ടാണ് ജനങ്ങൾ അന്യോ
ന്യം ഉപദ്രവങ്ങൾ ചെയ്യാതെ ഒരുവിധം അന്യോന്യസഹായ
ത്തോടുകുടെ ജീവിക്കുന്നത്.എന്നാൽ രാജ്യഭരണ സമ്പ്ര
ദായത്തിന്റെ ദോഷംകൊണ്ടൊ മനുഷ്യരുടെ ബുദ്ധിക്കുറവു
കൊണ്ടൊ ചില നിയമങ്ങൾ ഈ ഉദ്ദേശത്തെ പൂർണമായി
നിർവഹിക്കുന്നതിന് മതിയാകാതെയും മതിയാകുന്ന നിയമങ്ങ
ളെ തന്നെയും വേണ്ടവിധത്തിൽ നടത്താതേയും നന്നേക്കാം.
എങ്കിലും ഇതിനെ എല്ലായ്പോഴും രാജാവ് ഏതെ
ങ്കിലും നിയമമുണ്ടാകുമ്പോൾ പ്രത്യേഗം ആലോചിക്കേണ്ട
ത് ആ ഭൂരിപക്ഷം ജനങ്ങൾക്ക് ഭൂരിസുഖത്തെ ഉണ്ടാക്കുന്നതാ
ണോ എന്നാകുന്നു.അത് വരുത്തുന്നതിന് നിയമങ്ങൾക്ക്
പ്രത്യേഗം വേണ്ടുന്ന ഗുണാ സർവസാധാരണത്വമാകുന്നു.
നിയമം സർവസാധാരണമായിരിക്കണം എന്ന് പറയുന്നതി
ന്റെ താല്പര്യം ശക്ഷാരക്ഷകൾക്കുവേണ്ടി അതിൽ ചേർത്തിരി
ക്കുന്ന ഏർപ്പാടുകളും ആ ഏർപ്പാടുകളെ നടത്തുന്നതുനുള്ള സ
മ്പ്രദായങ്ങളും എല്ലാവരേയും ഒരുപോയെ സംബന്ധിക്കേണ
മെന്നാകുന്നു.രാമൻ കൃഷ്ണനെ ഉപദ്രവിച്ചാൽ അയാൾക്ക് ഒരു
കൊല്ലത്തെ കഠിനതടവും ഉപദ്രവിച്ചത് കൃഷ്ണനാണെങ്കിൽ











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/66&oldid=159958" എന്ന താളിൽനിന്ന് ശേഖരിച്ചത്