ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൭൮-

ട്ടർ പിന്തുടർന്നു എന്നു വിചാരിപ്പാൻ പാടില്ലെന്നുമാണ്
വിദ്വാന്മാർ പറയുന്നത്.
യൂറോപ്പിൽ ഭൂമിയേയും അതിന്മേൽ ഉള്ള അവകാശങ്ങ
ളെയും പറ്റി ഓരോരോ അന്യേഷണങ്ങൾ നടത്തിവരുന്ന
സമയം വസ്തു മുതൽ സ്വകാര്യസ്വത്തായിട്ടാണ് ആദ്യം
ഉത്ഭവിച്ചത് എന്നും,പിന്നെ അതു കൂട്ടുസ്വത്തായതാണെന്നും
ആയിരുന്നു ആളുകൾ വിചാരിച്ചു വന്നിരുന്നത്.നാല്പതുകൊ
ല്ലങ്ങൾക്കിപ്പുറമായി ഈ വിഷയത്തിൽ ചിലർ അതിനായി
ചെയ്ത പ്രയത്നത്താൽ ഈ വിചാരം തെറ്റാണെന്നു ദൃഷ്ടാന്ത
പ്പെടുകയും നേരെ വിപരീതമായ ഒരഭിപ്രായം ജനങ്ങളുടെ
ഇടയിൽ ഉണ്ടായിത്തീരുകയുംചെയ്തു.
ഈ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറു ഖണ്ഡം പടിച്ചു
സ്വാധീനമാക്കിയതിനു ശേഷം ഇവിടെ ഗ്രമസംഘങ്ങളാ
യിട്ടാണ് ആളുകൾ പാർത്തുവന്നിരുന്നത് എന്നു യൂറോപ്പയർക്കു
മനസ്സിലായത്.അവിടെ എപ്പോഴും ഈ നിലയിൽ ആളുക
ൾ പാർത്തുവരുന്നുണ്ട്.ഈ രാജ്യത്തിന്റെ വളരേ സ്ഥലങ്ങളിൽ
അതിന്റെ ലക്ഷണങ്ങൾ മാഞ്ഞുപോയിരിക്കുന്നുവെങ്കിലും സൂ
ക്ഷ്മമായിനോക്കിയാൽ ഈ കാര്യം ദൃഷ്ടാന്തമാകുന്നതാണ്
.ഈ സംഘക്കാരുടെ ഇടയിൽ അതാതു രാജ്യത്തേക്കു പ്രത്യേ
കം സംബന്ധിക്കുന്ന ചില ചില്ലറ നിയമങ്ങളിൽ വ്യത്യാസ
മുണ്ടാകുമെങ്കിലും പരക്കെഉള്ളതും മുഖ്യമായതും ആയനിയമ
ങ്ങളിൽ വ്യത്യാസമില്ലത്തതിനാലും അവയുടെ അറിവ് വ
ളരെ ഉപയോഗമായിട്ടുള്ളതാകയാലും അവയെപ്പറ്റി അല്പം
ഇവിടെ പ്രസ്താവിക്കാം.
ഗ്രാമസംഘങ്ങളുടെ സ്ഥിതിയെപറ്റി മുമ്പ് വിവരിച്ചതിൽ
എല്ലാ തറവാട്ടുകാർക്കും പ്രത്യേകം സ്ഥലം ഗ്രാമത്തിൽ കൊടു
ത്തുവന്നിരുന്നു എന്നു മുൻപ് പറഞ്ഞുവല്ലോ.എന്നാൽ ഓ
രോ തറവാട്ടിലുള്ള എല്ലാപേർക്കും രാജ്യത്തിലുള്ള അംഗങ്ങളു
ടെ അധികാരമുണ്ടായിരുന്നില്ല.ഓരോ തറവാട്ടിലെ കാര











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/82&oldid=159974" എന്ന താളിൽനിന്ന് ശേഖരിച്ചത്