ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൮൦-

നിന്നു കിട്ടീട്ടുള്ള ഭൂസ്വത്തു ബോദ്ധ്യംപോലെ ആർക്കെങ്കിലും
വില്പാൻ പാടില്ലായിരുന്നു.വില്പാൻതന്നെ സംഘക്കാരുടെ സ
മ്മതം വേണം.ആ ഗ്രാമക്കാർക്കു ആർക്കും ആവശ്യം ഇല്ലെങ്കി
ൽ മാത്രമെ വേറെ ഒരു ആൾക്കു കൊടുക്കാൻ പാടുള്ളു.വാ
ങ്ങുന്ന ആളെ സംഘക്കാർക്കു തങ്ങടെ കൂട്ടത്തിൽ എടുപ്പാൻ
മനസ്സില്ലാത്തപക്ഷം വസ്തു അയാൾക്കു കൊടുപ്പാൻ പാടുള്ള
തല്ലാ.വാങ്ങുന്നയാൾ അവരുടെ കൂട്ടത്തിൽ ചേർന്ന ഒരേ വം
ശ നാണെന്നുയള്ള ഭാവത്തിൽ അവരുടെ നടപടികളെ അനു
ഷ്ടിക്കുകയും ക്രായാദികൾ ,ഉത്സവങ്ങൾ മുതലായ അടിയന്തിര
ങ്ങളിൽ യോഗങ്ങൾ ചേരുകയുംവേണം.കുറെ കാലംകഴി
ഞ്ഞപ്പോഴേക്കു ഇതിൽ പലതും ലോപിച്ചുതുടങ്ങി.
കൃഷി,നെയിത്തു മുതലായത് എല്ലാപേർക്കും ചെയ്പാൻ ക
ഴിയാത്തതിനാലും അങ്ങിനെ ചെയ്യുന്നതായാൽ പ്രവൃർത്തിക്കു
ഗുണം പോരാതെയും മുതലും സമയവും അധികംമായി ആവ
ശ്യമായും വരികയാൽ ഓരോരുത്തരെ ഓരോന്നിലേക്കു പ്രത്യേ
കം അവകാശികളാക്കിയും മറ്റേവർ അവരെ സഹായിക്ക
ണമെന്നും നിശ്ചയിച്ചു.ഒരു ഗ്രമത്തിലെ ആശാരി അതി
ൽവേണ്ടവർക്കെല്ലാം ആശാരി പണിയും മൂശാരി,കരുവാൻ,
ചാലിയൻ മുതലായവർ അവർക്കുനിയമി‌ച്ച‌ പ്രവൃത്തിയും
എടുത്തു അതിനു പകരം കൃഷിചെയ്യുന്നവർ തങ്ങൾക്കുള്ള
ലാഭത്തിൽ നിന്നു ഓരോ ഓഹരി ഇവർക്ക് കൊടുത്തും വന്നുതുട
ങ്ങി.ഇതു പോലെ തന്നെ ഗ്രാമമുൻസീഫ്,കാവൽക്കാരൻ,കോൽക്കാരൻ
മുതലായ ഉദ്ധ്യോഗസ്ഥന്മാർക്കും അനുഭവം നീ
ക്കി ക്കൊടുത്തിരുന്നു.ഇപ്പോഴും പല ദേഷങ്ങളിലും(മണിഘാര
ൻ)ചെട്ടി മുതലായ ഉദ്ധ്യോഗസ്ഥന്മാർക്ക് അവരുടെ തറവാട്ടി
ലേക്കു പുരാതനമായി നീക്കിയ വസ്തുവും ഒന്നോ രണ്ടോ ഉറു
പ്പികയും മാത്രമേ അനുഭവമുള്ളു.
കമ്മാളന്മാരുടെ സമ്പ്രദായവും ഇപ്പോഴും ഈ ദിക്കിൽ ഭേ
ദപ്പെട്ടിട്ടില്ല.അവർക്കു പണ്ടെത്തെ കാലത്തു നിയമിച്ചിട്ടുള്ള











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/84&oldid=159976" എന്ന താളിൽനിന്ന് ശേഖരിച്ചത്