ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

_൯൧_

ഴിൽക്കാർ ദാരിദ്ര്യമനുഭവിക്കുന്നുണ്ടെങ്കിൽ,ആയതു കൈ
ത്തൊഴിലിന്റെ കുറ്റംകൊണ്ടല്ലാ ദാരിദാര്യത്തെ ആകർഷിക്കു
ന്നതിനായി അവരെ ബാധിച്ചിരിക്കുന്ന മറ്റുകാരണങ്ങൾ
കൊണ്ടത്ര എന്നാകുന്നു വിചാരിക്കേണ്ടിയിരിക്കുന്നത്.ഇത
രദേഷങ്ങളിൽ നിന്നുകൊണ്ടുവരുന്ന സാമാനങ്ങളും മറ്റും വാ
ങ്ങിക്കേണ്ടതിനായി ഇവിടതിതുകാർ അനവധി ദ്രവ്യവ്യയം
ചെയ്യുന്നുണ്ടല്ലോ.അങ്ങിനെയുള്ള സാമാനങ്ങളിൽ ഇവിടെ
ഉണ്ടാവാകുന്നതെല്ലാം ഇവിടെത്തന്നെ ഉണ്ടാക്കുകയെന്നു വ
ന്നാൽ ഗുണമെല്ലാതെ യാതൊരു ദോഷവും ഉണ്ടാകുന്നതല്ലെ
ന്നുപറയേണ്ടതില്ലല്ലൊ.ഉദ്യഗം കിട്ടേണ്ടതിനു വേണ്ടുന്ന
അറിവുസമ്പാദിക്കുന്നതുവരെ നിവൃത്തിയില്ലാ
യ്കനിമിത്തം ഉദ്യോഗവും കൈത്തൊഴിലും ഇല്ലാതെ അരിഷ്ടി
ക്കുന്നവർ വളരേയുള്ളതിനാലാകുന്നു ഇവിടെ ഇപ്രകാരം
പറയുന്നത്.ഇങ്ങിനെയുള്ള ദോഷങ്ങളെ ഇല്ലായ്മചെയ്യേണ്ട
തിനു ജനകാര്യോത്സാഹികളായ മഹാന്മാർ പ്രത്യേകം താല്പ
ര്യപ്പെടുവാനുള്ളതാകുന്നു.
൭. നിർവ്യാജസ്നേഹമില്ലായ്മ-ദാരിദ്ര്യത്തിന്നനുകൂലാമാകുന്നു.
മനുഷ്യർ എല്ലാവരും പരസ്പരം നിർവ്യാജമായി സ്നേഹിക്കു
ന്ന ദിക്കിൽ ദാരിദ്ര്യം ബലപ്പെടുകയില്ല.'അകത്തുകത്തിയും
പുറത്തുപത്തിയും'എന്നപോലെയുള്ളതിനെയല്ല ഇവിടെ നി
ർവ്യാജസ്നേഹമെന്നുപറയുന്നത്.സ്വസ്നേഹകൃത്താലും പര
ശ്രീകണ്ടുകുടായ്കയാലുമാകുന്നു മനുഷ്യർ അന്യോന്യം നിർവ്യാജ
മായി സ്നേഹിക്കാതിരിക്കുന്നത്.
ആത്മവൽസർവ്വഭൂതാനി
യഃപശ്യതിസപണ്ഡിതഃ
എന്നുള്ളതു ഓർക്കേണ്ടതാണ്.
കമ്മവാക്കായങ്ങളാലന്യനെപാലിക്കേണം
ധർമ്മമൊന്നതുതന്നെപോരുമെന്നറിഞ്ഞാലും
എന്നുണ്ടല്ലോ.'കാലെടുത്തുവച്ചാൽ കാൽ പണം കൂലി'കി
ട്ടണമെന്നു വിചാരിക്കുന്നവർ'പരോപകാരാർത്ഥമിദംശരീരം'











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/95&oldid=159987" എന്ന താളിൽനിന്ന് ശേഖരിച്ചത്