ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬ ഗദ്യമാലിക രുടെ അറിവിന്നു വളരെ പരിശുദ്ധി വന്നു.മുമ്പുണ്ടായിരുന്ന മനഃക്ലേശവും ഒരുവിധം നീങ്ങി. എന്നാൽ ശ്രീകൃഷ്ണഭഗവാൻ ദൂതു കഴിഞ്ഞ് മടങ്ങി വരുമ്പോൾ കർണ്ണ നെ വിളിച്ച് തേരിൽ കയറ്റിയിട്ട് ചില ഗൂഢസംഭാഷണങ്ങൾ നടത്തിയതിൽ ആ മഹാപുരുഷൻ ഭഗവാനോടു പറഞ്ഞിട്ടുള്ള തത്വങ്ങളെ ഭഗവാൻ ധർമ്മ പുത്രരെ അറിയിച്ചിരുന്നുവെങ്കിൽ,"ജ്യേഷ്ഠനായ കർണ്ണന്റെ ആന്തരമായ അനുവാദപ്രകാരമാണു് താൻ രാജ്യം ഭരിക്കുന്നതു്"എന്നും,ഭൂഭാരം ശമി പ്പിക്കാനുള്ള ഒരു ദിവ്യാവതാരപുരുഷമാണ് "സൂർയ്യാംശഭൂതനായ കർണ്ണൻ" എന്നും മറ്റും ധർമ്മപ്രതിഷ്ഠാപകരമായ അദ്ദേഹത്തിനു് അറിയുവാനും തന്മൂലം മനഃക്ലേശം തീരെ നശിപ്പാനും ഇടയാകുമായിരുന്നു.പക്ഷെ പശ്ചാത്താപ ത്തോടുകൂടി ചെയ്യുന്ന പ്രായശ്ചിത്തങ്ങൾക്കേ ഫലമുള്ളു എന്നു വിചാരി ച്ചിട്ടൊ എന്തു കരുതീട്ടൊ ആവൊ ഭഗവാൻ ആ കഥയൊന്നും പുറത്തുപറ യാതെ മറച്ചു വെച്ചതേയുള്ളു.

ഏതെങ്കിലും സർവപാപപ്രശ്നമായ ഒരു മഹാ പ്രായശ്ചിത്തം ചെ യ്യേണമെന്നാലോചിച്ചു ധർമ്മപുത്രർ വേദവ്യാസമഹർഷിയോടു പ്രായശ്ചിത്തം വിധിച്ചു വേണ്ടവിധം ചെയ്യിച്ചു തരുവാനപേക്ഷിച്ചു.മഹർഷി,അശ്വമേധ യാഗം ചെയ്യണമെന്നാണു വിധിച്ചതു്."പടച്ചിലവുകൊണ്ടും മറ്റും നാടട ച്ചു നഷ്ടദാരിദ്ര്യം പിടിച്ചിരിക്കുന്ന ഈ കാലത്തു വളരെ ദ്രവ്യാ ചിലവുള്ള ഈ ക്രിയ എങ്ങനെ നടത്തേണ്ടു?രാജഭണ്ഡാരങ്ങൾ മുഴുവനും ശൂന്യംപി ടിച്ചിരിക്കുന്നു.ഇപ്പോഴത്തെ നില നോക്കുമ്പോൾ ഇതിലേക്കു വേണ്ടുന്ന ദ്രവ്യം നാട്ടുകാരിൽ നിന്നു പിരിച്ചീടാക്കുന്നതും വലിയ കഷ്ടമായി തീരുമല്ലോ"എ ന്നു വിചാരിച്ചു ധർമ്മപുത്രർ വളരെ വിഷാദിച്ചു നില്പായി.

"ദ്രവ്യദുർഭിക്ഷംകൊണ്ടു വിഷാദിക്കുകയാണെങ്കിൽ അതു വേണ്ട;ദ്രവ്യ ത്തിന്നു വഴിയുണ്ടു്.പണ്ടു മരുത്ത മഹാരാജാവു യാഗം ചെയ്ത കാലത്തു് അ സംഖ്യം ദ്രവ്യം ബ്രാഹ്മണർക്കു ദാനം ചെയ്തതിൽ ബ്രാഹ്മണർ അവരവർക്കു വേ ണ്ടുവോളം വാരിക്കോരിക്കൊണ്ടുപോയിട്ടും ഒടുങ്ങാതെ വളരെ ദ്രവ്യം ഹിമവൽ പാർശ്വത്തിലുള്ള ആ ഭാഗ്യസ്ഥാനത്തു് ഇന്നും കുന്നുപോലെ കിടക്കുന്നു.അതു കൊണ്ടുവന്നാൽ മതി.നൂറശ്വമേധം ചെയ്യാനും അതുകൊണ്ടു സാധിക്കും" എന്ന വേദവ്യാസമഹർഷി പരഞ്ഞു.എങ്കിലും ആ ദ്രവ്യം ബ്രഹ്മസ്വമാ ണെന്നുള്ള വിചാരംകൊണ്ടു ധർ‌മ്മപുത്രർക്കു മനസ്സു വന്നില്ല."ആ ദ്രവ്യം ബ്രാ ഹ്മണർ ഉപേക്ഷിച്ചു് പോയതാകയാൽ അവരുടെ സ്വത്തല്ലാതെയായി"എ ന്നും"കേവലം നിധിപോലെ കിടക്കുന്നതാകയാൽ രാജാവിനാണു് അതിന്മേ ലുള്ള അവകാശം"എന്നും വീണ്ടും മഹർഷി പറഞ്ഞപ്പോഴെ സമ്മത മായിള്ളൂ. പിന്നെ ഹിമവാൽപാർശ്വത്തിൽ കിടക്കുന്ന ആ ധനനിക്ഷേ

പഭാരം കൊണ്ടുവന്നിട്ടു മുറയ്ക്കു്.അശ്വമേധയാഗത്തിന്നാരംഭിക്കുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/42&oldid=160046" എന്ന താളിൽനിന്ന് ശേഖരിച്ചത്