ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
15
ഭാഗം ഭൂമിക്കെതിരായി നില്ക്കുന്നതിനാൽ നമ്മൾ
ചന്ദ്രനെ അന്നു ഒട്ടും കാണുന്നുമില്ല.
_________
പാഠം 5
ദിനചലനം
ഭൂമി അതിന്റെ അച്ചുതണ്ടിന്മേൽ അതിവേഗ ത്തിൽ പടിഞ്ഞാറുനിന്നു കിഴക്കോട്ടേക്കു ഭ്രമണം യ്തുകൊണ്ടിരിക്കുന്നുവെന്നും സൂര്യൻ ഒരു സ്ഥാനത്തു സ്ഥിതി ചെയ്യുകയാണെന്നും പറഞ്ഞുവല്ലൊ. ഭൂമിയുടെ ഈ ഭ്രമണം ഹേതുവായിട്ടാണു രാവുപകലുകൾ ഉണ്ടാകുന്നതു്. നമുക്കു പരീക്ഷണം മൂലം ഇതു വിശദപ്പെടുത്താം. ഇരുട്ടുള്ള ഒരു മുറിയിൽ സൂൎയ്യന്റെ സ്ഥാനത്തു ഒരു