എന്നാൽ മാത്രമേ ഊർജ്ജവും ചൂടും പുതുതായി ഉളവാ
ക്കുവാൻ സാധിയ്ക്കുകയുള്ളു.
പചനത്തിനു്ശേഷം ശരീരത്തിൽ ലയിച്ചുചേൎന്ന ഭക്ഷണം മുഴുവൻ ഇങ്ങനെ ഇന്ധനമാക്കി ഉപയോഗിയ്ക്കുന്നില്ല. നിത്യപ്രവൃത്തികൊണ്ടു് ശരീരകലകൾക്കു് തേമാനം സംഭവിച്ചുകൊണ്ടിരിക്കുന്നു; ഭക്ഷണത്തിൻറ ഒരംശം കൊണ്ടു് പുതിയ കലകൾ നിൎമ്മിച്ചു തേമാനം തീർക്കുന്നു. ത്വക്ക്, പേശി, രക്തം, അസ്ഥി ലായ ശരീരകലകൾക്കു തേമാനം വരുമ്പോൾ ഭക്ഷണ ത്തിലെ പോഷകാംശങ്ങൾകൊണ്ടു പുതിയ ത്വക്കും പേശിയും രക്തവും അസ്ഥിയും മറ്റും നിൎമ്മിക്കപ്പെടുന്നു. പോഷകാംശങ്ങൾകൊണ്ടു നിൎമ്മിക്കുന്ന പുതിയ കലകൾ തേമാനം തീൎക്കാൻ മാത്രമല്ല, വളർച്ചയ്ക്കും ഉപകരിക്കുന്നു. ഇളം പ്രായത്തിൽ ഇതു വളരെ സ്പഷ്ട മാണു്. കുട്ടികൾ വളരുകയും ശരീരത്തിന്റെ അളവും കനവും കൂടുകയും ചെയ്യുന്നു. ശരീരം വളരുന്നതു് ശരീരകലകൾ വളരുന്നതുകൊണ്ടാണു്. ശരീരകലകളുടെ വളർച്ചയ്ക്കു നിദാനം ഭക്ഷണമത്രെ. കുട്ടികൾക്കു ഭക്ഷണ ക്കൊതി കൂടിയിരിക്കും. അവർ പ്രായമായവരേക്കാൾ കൂടുതൽ തവണ ആഹാരം കഴിക്കുകയും ചെയ്യുന്നു. വളർച്ചയും ഇതാവശ്യമാണു്.