ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാഠം 2

ഭക്ഷണസാധനങ്ങൾ

ശരീരത്തിനു് ആവശ്യമായ പോഷകാംശങ്ങൾ എല്ലാം ശരിയായ തോതിൽ കിട്ടണമെങ്കിൽ നാം പലതരം ഭക്ഷണസാധനങ്ങൾ കഴിയ്ക്കേണ്ടിയിരിയ്ക്കുന്നു. ധാന്യങ്ങൾ, പയറുവൎഗ്ഗങ്ങൾ, പച്ചക്കറികൾ, കിഴങ്ങുകൾ, പഴങ്ങൾ എന്നിവയും, മാംസം, മത്സ്യം, മുട്ട, പാൽ മുതലായവയും ചേൎക്കേണ്ടവിധം ചേൎത്തു് ആവശ്യം പോലെ നാം ഭക്ഷിയ്ക്കുന്നു.

മേൽപറഞ്ഞ ഭക്ഷണസാധനങ്ങൾ പൊതുവേ രണ്ടു വകുപ്പുകളിൽ പെടുന്നതായി കാണാം.സസ്യാഹാരം, മാംസാഹാരം എന്നു് ഈ വകുപ്പുകൾക്കു പേർ കൊടുക്കാം.ധാന്യങ്ങൾ, പയറുവൎഗ്ഗങ്ങൾ, പച്ചക്കറികൾ, കിഴങ്ങുകൾ, പഴങ്ങൾ, എണ്ണക്കുരുക്കൾ എന്നിവ സസ്യാഹാരത്തിൽ പെടുന്നു.

ധാന്യങ്ങൾ: നെല്ലു്, ഗോതമ്പു്, ബാർലി, ചാമ, തിന ഇത്യാദി പലതരമാണു് ധാന്യങ്ങൾ. നെൽച്ചെടിയുടെ കതിരിലുണ്ടാവുന്ന നെല്ലുകുത്തി നാം അരിയെടുക്കുന്നു. അരിവേവിച്ചു് ചോറു ണ്ടാക്കുന്നു. അതാണു് നമ്മുടെ പ്രധാനമായ ആഹാ രപദാൎത്ഥം. ഇവിടങ്ങളിൽ മാത്രമല്ല, ബൎമ്മയിലും

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/28&oldid=222371" എന്ന താളിൽനിന്ന് ശേഖരിച്ചത്