ഉരുളക്കിഴങ്ങു മുതലായവ മണ്ണിനടിയിലുള്ള തണ്ടിന്റെ
വകഭേദങ്ങളാണെങ്കിലും ഇവയേയും കിഴങ്ങുകളുടെ കൂട്ട
ത്തിൽ പെടുത്താറുണ്ടു്. ധാന്യങ്ങളിൽ ധാരാളമുള്ള
അന്നജം (സ്റ്റാർച്ചു്) എന്ന പോഷകാംശമാണു് ഇവയിലും ഉള്ളതു്. അതിനാൽ ചോറിനു് പകരം നിൽക്കുവാൻ കുറെയൊക്കെ ഈ കിഴങ്ങുകൾക്കു കഴിവുണ്ടു്.
ഉരുളക്കിഴങ്ങു് പാശ്ചാത്യ രാജ്യങ്ങളിലെ പാവങ്ങളു
ടേയും കൊള്ളിക്കിഴങ്ങു് കേരളത്തിലെ ദരിദ്രരുടേയും
ചങ്ങാതിയായിത്തീർന്നതു് ഇങ്ങനെയാണു്.
കിഴങ്ങുകൾ എല്ലാകാലത്തും ഒരുപോലെ ഉണ്ടാ
വുന്നില്ല. തിരുവാതിരക്കാലത്താണു് അവയുടെ സമൃദ്ധി.
വഴുതിനങ്ങാ, വെണ്ടയ്ക്കാ, മത്തൻ, ഇളവൻ മുത
ലായ പച്ചക്കറിസാധനങ്ങൾ നാം കറികളിൽ ചേർ
ക്കുന്നു. ഇവയിൽ ധാരാളം ജലവും ലവണങ്ങളും ആരോ
ഗ്യത്തിനു് ആവശ്യമായ ചില ജീവകങ്ങളും ഉണ്ടു്.
ഇത്തരം പച്ചക്കറികൾ അടച്ചു വേവിയ്ക്കുവാൻ പ്ര
ത്യേകം ശ്രദ്ധിക്കേണ്ടതാണു്. തുറന്നിട്ടു വേവിച്ചാൽ
ജീവകങ്ങൾ നഷ്ടപ്പെടും.
ചക്ക, മാങ്ങ, വാഴയ്ക്കാ, കൊപ്പയ്ക്കാ (ഓമക്കായ) തക്കാളി, നാരങ്ങാ എന്നിങ്ങിനെ പല ഫലങ്ങളും നാം കറിക്കു കഷണമായും പഴമായും ഉപയോഗിക്കുന്നു. ഇവയിൽ പഞ്ചസാരയും ലവണങ്ങളും ജീവകങ്ങളു