ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

25 മുണ്ടു്. ദിവസേന ഏതെങ്കിലും തരത്തിലുള്ള പഴങ്ങൾ കഴിക്കുന്നതു് അന്നനാളിയുടെ ശുദ്ധിക്കും ആരോഗ്യത്തിനും നല്ലതാണു്.

കരിമ്പു്, ചീര, മുതലായവയുടെ കാണ്ഡങ്ങളും (തണ്ടുകൾ) മുരിങ്ങ, ചീര, പയർ എന്നിങ്ങനെ ചില സസ്യങ്ങളുടെ ഇലകളും ആഹാരസാധനങ്ങളാണു്. ഇലക്കറികളിൽ ജീവകങ്ങളും ലവണങ്ങളും ധാരാളമുണ്ട്. കുടലിലെ മാലിന്യങ്ങൾ കളയാനും അവ ഉപകരിക്കുന്നു.

എള്ള് നിലക്കടല, (കപ്പലണ്ടി) തേങ്ങാ, എന്നിവ എണ്ണക്കുരുക്കളാണ്. ഇവയിൽ ധാരാളം കൊഴുപ്പ് (സ്നേഹ) പദാർത്ഥങ്ങൾ ഉണ്ടു്. പലരും സസ്യാഹാരം കഴിക്കുന്നവരാണെന്നു പറയാറുണ്ടു്. പക്ഷെ അവർ പാലും കഴിക്കാറുള്ളതിനാൽ ഈ പേർ അവർക്കു് തികച്ചും യോജിക്കുന്നില്ല.

പാൽ മാംസാഹാരത്തിൻെറ വകുപ്പിൽപെടുന്നു. മാംസം, മത്സ്യം, മുട്ട എന്നിങ്ങനെ വേറെയും ഇനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. പക്ഷെ പാൽ തന്നെയാണു് അത്യുത്തമമായ ആഹാരപദാർത്ഥം. രുചി, പചനത്തിനുള്ള എളുപ്പം, പോഷകാംശങ്ങളുടെ തികവും ചേർച്ചയും, എന്നിവയെല്ലാം പരിഗണിക്കുമ്പോൾ ഇതിനുതുല്യമായ ആഹാരം വേറെ ഇല്ലെന്നു പറയാം. ഇതിൽ തന്നെ ഒന്നാംസ്ഥാനം പശുവിൻ പാലിനാണെന്നു പറയാം.

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/31&oldid=220448" എന്ന താളിൽനിന്ന് ശേഖരിച്ചത്