ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
29


യ്ക്കുന്നുണ്ട്. ലഹരി പദാത്ഥങ്ങൾ കഴിയുന്നതും വൎജ്ജിക്കുന്നതാണ് നല്ലത്. കാപ്പിക്കും ചായയും പകരം പാൽ കഴിച്ചു ശീലിക്കണം. വായും മുഖവും കയ്യും കഴുകി വൃത്തിയാക്കിയതിനു ശേഷം വെടിപ്പും ഒതുക്കവുമുള്ള ദിക്കിൽ സ്വൈരമായി ബന്ധുക്കളുടേയോ സ്നേഹിതന്മാരുടെയോ കൂടെയിരുന്നു സന്തോഷത്തോടേ ആഹാരം കഴിക്കണം. ഭക്ഷിക്കുമ്പോൾ ക്ഷോഭിക്കുകയോ തൎക്കങ്ങളിൽ ഏൎപ്പെടുകയോ അരുതു. ദു:ഖം, കോപം മുതലായ വികാരങ്ങൾ പചനക്രിയ പ്രതിബന്ധങ്ങളുണ്ടാക്കും. അങ്ങുമിങ്ങുംവലിച്ചു വാരി ഇടാതെ ശുചിയായി ശാന്തമായി ഭക്ഷിക്കാൻ ശീലിക്കണം. ധൃതിപിടിക്കാതെ ഭക്ഷണസാധനങ്ങൾ സ്വാദു നോക്കി നല്ല വണ്ണം ചവച്ചരച്ചതിനു ശേഷമേ ഇറക്കാവൂ. ഇത് മനസ്സിനെ സ്വച്ഛന്ദമാ കയും പചനത്തെ സഹായിക്കുകയും ചെയ്യും.

ആഹാരം മിതമായിരിക്കണം. ഉണ്ണുമ്പോൾ വെള്ളം അധികം കുടിക്കരുത്. ആഹാരവും ജലം കഴിച്ചു കഴിഞ്ഞാലും ആമാശയത്തിൽ കാൽഭാഗങ്കിലും ഒഴിഞ്ഞു കിടക്കണം. വയർ വല്ലാതെ വീൎപ്പിക്കുന്നത്ദഹനത്തിനും ശ്വാസ ഗതിക്കും തടസ്സം വരുത്തുമെന്നു മാത്രമല്ല തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദിപ്പിക്കുകയും ചെയ്യും. ശുചിയും സരളവും പഥ്യവുമായ വിഭവങ്ങളാണു ഭക്ഷിക്കേണ്ടതു്. പോഷകാംശങ്ങൾ എല്ലാം വേണ്ട

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/35&oldid=222498" എന്ന താളിൽനിന്ന് ശേഖരിച്ചത്