ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം 3
വെള്ളം
പാഠം 1
വെള്ളത്തിന്റെ ആവശ്യം
പ്രകൃതിയിൽതന്നെ സുലഭമായും എവിടെയും
എപ്പോഴും കിട്ടാവുന്ന വസ്തുക്കളാണു് വായുവും വെള്ളവും. ജീവസന്ധാരണത്തിനു അത്യാവശ്യമാണ് വായു.
അതു കഴിഞ്ഞാൽ പിന്നെ അത്യാവശ്യ വസ്തുവാണു
വെള്ളം. പ്രകൃതിയിൽ ഇവ സുലഭമായി കാണുവാനുള്ള കാരണവും ഇതുതന്നെയായിരിക്കാം.
വായു കൂടാതെ അരമണിക്കൂറു കൂടി ജീവിപ്പാൻ
സാദ്ധ്യമല്ല. വെള്ളം കുടിക്കാതെ ഒന്നോ രണ്ടോ
ദിവസത്തിൽ കൂടുതൽ ജീവിക്കുവാൻ കഴികയില്ല.
വായുവും വെള്ളവുമുണ്ടെങ്കിൽ ഭക്ഷണം കൂടാതെ
പത്തൊ ഇരുപതോ ദിവസം ജീവിച്ചിരിപ്പാൻ സാധിച്ചുവെന്നു വന്നേക്കാം. ഇതിൽനിന്നു വെള്ളത്തിൻ്റെ പ്രാധാന്യത വെളിവാകുന്നുണ്ടല്ലൊ.
വെള്ളം മനുഷ്യൎക്കു മാത്രമല്ല സൃഷ്ടിയിലുള്ള
ജന്തുക്കൾക്കും സസ്യങ്ങൾക്കും ആവശ്യമാണ്. നമ്മുടെ
ദേഹം വേണ്ടത്ര ജലാംശത്തോടുകൂടിയാണു നിൎമ്മിക്ക