ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
35


പലതരം അഴുക്കുകളും ചിലപ്പോൾ രോഗാണുക്കളും പാത്രത്തിൽ പറ്റുന്നതിന്നു ഇടവന്നേക്കാം. അതുകൊണ്ടു അവ ദിനം പ്രതി വൃത്തിയാക്കേണ്ടതാണു്. അതിന്നും വെള്ളം കൂടിയേ കഴിയൂ. നമ്മൾ ധരിക്കുന്ന വസ്ത്രവും ശുചിയായി സൂക്ഷിക്കണമെങ്കിൽ വെള്ളത്തിന്റെ സഹായം തന്നെ വേണം. നമ്മുടെ വീടുകൾ വൃത്തിയായി ഇരിക്കണമെങ്കിലും വെള്ളം ആവശ്യമാണു്. ഏതു വഴിക്കും നമുക്കു ആരോഗ്യകരമായ ഒരു ജീവിതം വേണമെങ്കിൽ വെള്ളം അത്യാവശ്യമാണെന്നു വരുന്നുണ്ടു്.

മനുഷ്യരെ പോലെ തന്നെ ജന്തുക്കൾക്കും ജീവിക്കുന്നതിനു വെള്ളം വേണം. അവയും നമ്മെപോലെ തന്നെ വെള്ളം കുടിക്കുകയും വെള്ളത്തിൽ കുളിക്കുകയും ചെയ്യുന്നുണ്ടു്. വന്യമൃഗങ്ങളെ അധികമായി കാട്ടരുവി കൾക്കടുത്താണു കാണാറുള്ളതു്. അവയ്ക്കു ഇഷ്ടം പോലെ വെള്ളം കിട്ടുന്നതിന്നുള്ള സൌകര്യത്തിന്നു വേണ്ടിയാണു് അവ അരുവികൾക്കടുത്തു വസിക്കുന്നതു്.

ചെടികൾ വളരുന്നതിന്നും വെള്ളം ആവശ്യമാണു്. അവയ്ക്കു മണ്ണിൽനിന്നു ഭക്ഷണം വേരുകൾ വഴി വലിച്ചെടുത്തു കാണ്ഡം വഴി മറ്റു ഭാഗങ്ങളിലേക്കു അയക്കുന്നതിന്നും ഇലകൾ പാകം ചെയ്യുന്ന ഭക്ഷണം മറ്റു ഭാഗങ്ങളിലേക്കയക്കുന്നതിന്നും വെള്ളം കൂടിയേ കഴിയൂ.

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/41&oldid=222562" എന്ന താളിൽനിന്ന് ശേഖരിച്ചത്