ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
36

രണ്ടു ചെടികൾ ഓരോന്നും ഓരോ ചട്ടിയിൽ നടുക. ഒന്നിനു ദിവസേന വെള്ളം ഒഴിക്കുകയും മറേറതു് നനക്കാതിരിക്കുകയും ചെയ്യുക. നനക്കാത്ത ചെടി കുറെ ദിവസം കഴിയുമ്പോൾ ഉണങ്ങിനശിച്ചുപോകുന്നു. അതുകൊണ്ടു ചെടികൾ വളരണമെങ്കിൽ വെള്ളം ആവശ്യമാണെന്നു് ഇപ്പോൾ വിശദമല്ലെ?

——————
പാഠം 2
കുടിക്കുവാനുള്ള ജലം എവിടെ
നിന്നെല്ലാം കിട്ടുന്നു.


'ശുദ്ധജലമെ കുടിക്കാവൂ' എന്നാണു ആരോഗ്യനിയമം. ശുദ്ധജലത്തിനു നിറമൊ, മണമൊ, സ്വാദോ ഉണ്ടായിരിക്കയില്ല. നമുക്കു കുടിക്കുവാനുള്ള ശുദ്ധജലം എവിടെ നിന്നെല്ലാം കിട്ടുന്നു?

(എ) കിണർ- മിക്ക വീടുകളിലും കുടിക്കുവാനുള്ള വെള്ളം കിണറ്റിൽനിന്നാണു എടുക്കുന്നതു്. പ്രായേണ കിണറ്റിലെ വെള്ളം മറ്റു ജലാശയങ്ങളിലെ ജലത്തേക്കാളും കൂടുതൽ ശുദ്ധമായിരിക്കും.
കിണറുകളിൽ വെള്ളം എവിടെനിന്നു വരുന്നു? മഴപെയ്യുമ്പോൾ കുറെ ഭാഗം ഭൂമിയുടെ അന്തർഭാഗ

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/42&oldid=222566" എന്ന താളിൽനിന്ന് ശേഖരിച്ചത്