ത്തേക്കു ഇറങ്ങിപ്പോകുന്നു. കുറെ ദൂരം
ഭൂമിയിൽ കൂടി
താഴ്ന്നുപോകുമ്പോൾ നല്ല കളിമൺ ഉള്ള പ്രദേ
ശത്തോ അല്ലെങ്കിൽ ഒരുതരം പാറകളുടെ മുകൾപ്പര
പ്പിലോ ചെന്നു തങ്ങുന്നു. വീണ്ടും മഴപെയ്തു വെള്ളം
ഇറങ്ങുകയും തന്മൂലം അവിടെ വെള്ളം പെരുകുകയും
ചെയ്യുമ്പോൾ തങ്ങിനിൽക്കുന്ന പ്രദേശത്തിൽ ഉറപ്പു
കുറഞ്ഞ ഭാഗത്തുകൂടി പുറത്തേക്കു ഒഴുകുന്നു.
ഇവയെ ഉറവുകൾ എന്നു പറയുന്നു. - കിണറു താഴ്ത്തുമ്പോൾ
ഇങ്ങനെയുള്ള ഉറവുകളിലെ ജലമാണു വന്നുചേരുന്നതു്.
കിണറുകളെ നമുക്കു രണ്ടുതരമായി
തിരിക്കാം:
1. വളരെ ആഴം കൂടിയവ. 2. ആഴം കുറഞ്ഞവ.
ആഴം കൂടിയ കിണറുകളിലെ ജലം മിക്കവാറും
ശുദ്ധമായിരിക്കും. എന്തുകൊണ്ടെന്നാൽ ഈ കിണറു
കളിലെ ഉറവുകൾ വളരെ ദൂരം മണ്ണിൽ കൂടി സഞ്ച
രിക്കുന്നു. തന്മൂലം ആ ജലത്തിലെ മലിന പദാൎത്ഥ
ങ്ങൾ മിക്കവാറും നീക്കപ്പെട്ടിരിക്കും. ആഴം കൂടിയ
കിണറുകളിലെ ജലം കുടിക്കുന്നതിനും വീട്ടുപയോഗ
ത്തിനും പറ്റിയതാണു്.
ആഴംകുറഞ്ഞ കിണറുകളിലെ ജലം ഭൂമിയിൽ കൂടി അരിച്ചിറങ്ങാത്തവയാകകൊണ്ടു് അതിൽ കൂടുതൽ മലിന പദാൎത്ഥങ്ങൾ ഉണ്ടായിരിക്കുവാൻ ഇടയുണ്ടു്. മാത്രമല്ല, വിഷുചിക, സന്നിപാതജ്വരം എന്നിവയുടെ രോഗാണുക്കൾ ആഴം കുറഞ്ഞ കിണ