ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
38

ററിൽ എത്തിച്ചേരുവാൻ ഇടയുണ്ടു്. ആഴം കുറഞ്ഞ കിണറിലെ വെള്ളം തിളപ്പിച്ചാറ്റി ഉപയോഗിക്കുന്നതാണു നല്ലതു്.
കിണറിലെ വെള്ളം ഉപയോഗിക്കുവാൻ പറ്റണമെങ്കിൽ പൊതുവെ ചില കാൎയ്യങ്ങൾ മനസ്സിത്തേണ്ടതുണ്ട്.
പുറമെ നിന്നു മലിന ജലം ഒഴുകി കിണറിൽ വീഴാതിരിക്കുന്നതിനു കിണറിന്നു ചുറ്റും രണ്ടടി പൊക്കത്തില്ലെങ്കിലും മതിൽ കെട്ടണം. മതിലിന്നു ചുറ്റും മൂന്നടി വീതിയിലെങ്കിലും ഒരു തളം കെട്ടി സിമൻറിടുന്നതും നല്ലതാണ്. കിണറിനടുത്തു വീഴുന്ന വെള്ളം അകലേയ്ക്കു ഒഴുകി പോകുന്നതിനു ഒരു ഓവു കെട്ടിവിടുന്നതും നല്ലതാണു്.
കിണറിനു ചുററും വൃക്ഷങ്ങൾ വളരുവാൻ അനു വദിക്കരുതു്.
കിണറിനടുത്തു കുളിക്കുകയോ, വസ്ത്രം തിരുമ്മുക യോ,പാത്രം തേയുക്കുകയൊ കന്നുകാലികളെ കുളിപ്പിക്കുകയോ ചെയ്യരുത്.
(ബി) നദീജലം: നദികൾ മലകളിൽ നിന്നാണു ഉത്ഭവിക്കുന്നതു്. മലകളിൽ വീഴുന്ന മഴവെള്ളത്തിൽ ഭാഗം താഴ്വരകളിൽ കൂടി ഒലിച്ചു കീഴ്പൊട്ടു വന്നു ചാലുകൾ വഴിയായി ഒലിച്ചു തുടങ്ങുന്നു. മല യുടെ അന്തർ ഭാഗത്തേയ്ക്കു താഴ്ന്ന വെള്ളം അടി

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/44&oldid=222561" എന്ന താളിൽനിന്ന് ശേഖരിച്ചത്