ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
42


ത്തേക്കാൾ ശുദ്ധമായതുകൊണ്ടു നാട്ടിൻ പ്രദേശത്തിൽ സംഭരിക്കുന്ന മഴവെള്ളത്തിനു നന്മ ഏറിയിരിക്കും.

മഴവെള്ളം ശേഖരിക്കുന്നതു എങ്ങിനെ? ഒരു പീഠം ഒരു തുറന്ന പ്രദേശത്തുവെക്കുക. മഴ തുടങ്ങി കുറെ കഴിഞ്ഞ ശേഷം ഒരു വൃത്തിയായ പരന്ന പാത്രം ആ പീഠത്തിന്മേൽ വെച്ചാൽ അതിൽ വീഴുന്ന മഴ വെള്ളം നിർമ്മലമായിരിക്കും. ഇങ്ങനെ മഴവെള്ളം ശേഖരിക്കാം. ഇങ്ങനെ ശേഖരിച്ചെടുക്കുന്ന വെള്ളം പ്രധാനമായി ഔഷധങ്ങളിൽ കൂട്ടുന്നതിന്നാണു് ഉപയോഗിച്ചുവരുന്നതു്.

പാഠം 3


ജലത്തിൽ പ്രായേണ കലർന്നിരി
ക്കുന്ന മലിന പദാർത്ഥങ്ങൾ

ജലത്തിൽ രണ്ടു വിധത്തിലുള്ള മലിന പദാർത്ഥങ്ങൾ കണ്ടുവരുന്നുണ്ടു്. അവ 1. അലിഞ്ഞു ചേരുന്നവ 2. അലിഞ്ഞു ചേരാത്തവ വെള്ളത്തിൽ മിക്കവാറും ലവണ വസ്തുക്കൾ അലിഞ്ഞു ചേരുന്നു. ഉപ്പ്, പഞ്ചസാര, തുരിശു, പൊട്ടാസിയം പെർമാംഗനേറ്റ് എന്നിവ വെള്ള

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/48&oldid=220465" എന്ന താളിൽനിന്ന് ശേഖരിച്ചത്