ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
43


ത്തിൽ അലിഞ്ഞു ചേരുന്നവ അല്ലെങ്കിൽ ലയിക്കുന്നവ യാണു്. പദാർത്ഥങ്ങൾ ലയിക്കുമ്പോൾ ലയിച്ച പദാർത്ഥത്തിൻ്റെ രസമൊ അല്ലെങ്കിൽ അതിന്റെ നിറമൊ വെളളത്തിന്നു കിട്ടുന്നു.

പദാർത്ഥങ്ങൾ വെള്ളത്തിൽ ലയിക്കുമ്പോൾ പദാർത്ഥത്തിന്റെ രസം വെള്ളത്തിന്നു കിട്ടുന്നു എന്നു എളുപ്പത്തിൽ നമുക്കു തെളിയിക്കുവാൻ സാധിക്കും. പകുതിയോളം വെള്ളമുള്ള രണ്ടു സ്ഫടിക ഗ്ലാസ്സുകൾ എടുത്തു ഒന്നിൽ കുറെ ഉപ്പും, മറേറ പാത്രത്തിൽ കുറെ പഞ്ചസാരയും ഇട്ടു നല്ലപോലെ ഇളക്കി ഒരു സ്ഥലത്തു വെക്കുക.

കുറെ കഴിഞ്ഞു നോക്കിയാൽ പാത്രങ്ങളിൽ ഉപ്പൊ, പഞ്ചസാരയൊ കാണുന്നില്ല. വെള്ളത്തിനു ഒട്ടും നിറവ്യത്യാസം വന്നതായും കാണുന്നില്ല. ഉപ്പു ചേർത്ത ഗ്ലാസ്സിലെ വെള്ളം സ്വാദു നോക്കിയാൽ അതിന്നു ഉപ്പുരസമുള്ളതായും പഞ്ചസാര ചേർത്ത വെള്ളം രുചിച്ചു നോക്കിയാൽ മധുരമുള്ളതായും കാണാം. ഇതിൽനിന്നു ലയിക്കുന്ന പദാർത്ഥങ്ങളുടെ സ്വാദ് വെള്ളത്തിനും കിട്ടുന്നുണ്ടെന്നു മനസ്സിലാക്കാം.

ഇനി ചില പദാർത്ഥങ്ങൾ വെള്ളത്തിൽ അലിഞ്ഞു ചേരുമ്പോൾ ആ പദാർത്ഥങ്ങളുടെ നിറം വെള്ളത്തിന്നുണ്ടാകും. പകുതിയോളം വെള്ളമുള്ള രണ്ടു സ്ഫടികഗ്ലാസുകൾ എടുത്തു ഒന്നിൽ തുരിശുപൊടിയും മറ്റേപാത്രത്തിൽ പൊട്ടാസിയം പെർമാംഗനെറ്റും ഇട്ടു്

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/49&oldid=220716" എന്ന താളിൽനിന്ന് ശേഖരിച്ചത്