ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അദ്ധ്യായം 4
വായു
പാഠം 1
വായുവിന്റെ ആവശ്യം
അണുക്കൾ മുതൽ മനുഷ്യർ വരെയുള്ള എല്ലാ ജീവജാലങ്ങളും ശ്വസിക്കുന്നുണ്ട്. ശ്വസിക്കാനുള്ള ശുദ്ധവായുവാണു്
ജീവസന്ധാരണത്തിനു ഏററവും ആവശ്യമായ വസ്തു.
ശുദ്ധവായുവിൽ പ്രാണവായു അടങ്ങിയിരിക്കുന്നു. ശരീരത്തിൽ ലയിച്ചുചേർന്ന ഭക്ഷണാംശങ്ങൾക്കു പ്രാണവായുവിനോടു ചേർന്നു ജാരണം സംഭവിക്കുമ്പോഴാണ് ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ചൂടും ഊജ്ജവും ഉളവാകുന്നതു് എന്നു് പഠിച്ചുവല്ലൊ. ഏതാനും ദിവസത്തേയ്ക്കു ഭക്ഷണം കിട്ടിയില്ലെങ്കിലും ശരീരകലകൾക്കു നേരിട്ടു ജാരണം സംഭവിക്കുകയാൽ ചൂടും ഊജ്ജവും ഉണ്ടായിക്കൊണ്ടേ ഇരിക്കും. തന്മൂലം കുറച്ചു ദിവസത്തേയ്ക്ക് ഭക്ഷണം കൂടാതെ ജീവിച്ചിരിക്കുവാൻ സാധിക്കും. എന്നാൽ പ്രാണവായു ലഭിക്കാതെ ജാരണം നടക്കുന്നതല്ല; ജീവിതപ്രവർത്തനങ്ങൾക്കു വേണ്ടതായ ചൂടും ഊർജ്ജവും ഉല്പാദിപ്പിക്കപ്പെടുന്നതു