ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

46

മല്ല. പ്രാണവായു, അഥവാ പ്രാണവായു അടങ്ങിയ ശുദ്ധവായു, ശ്വസിക്കാതെ നമുക്കു ജീവിക്കുവാൻ സാധിക്കുകയില്ലെന്നു സാരം.

പലതരം ജീവികൾ പലതരത്തിലാണ് ശ്വസിക്കുന്നതു്. ഞാഞ്ഞൂലുകൾ (മൺപുഴുക്കൾ) ത്വക്കിലൂടേ ശാസിക്കുന്നു; ഉറുമ്പുകൾ ഉദരത്തിലൂടേയും. മത്സ്യങ്ങൾ വെള്ളത്തിൽ കലർന്നിരിക്കുന്ന പ്രാണവായുവിനെ ചെകിളപ്പൂക്കളിലേയ്ക്കു വലിച്ചെടുത്തു, അങ്ങിനെ ശ്വാസം കഴിക്കുന്നു. നേരിട്ടു വായുവിൽനിന്നു ശ്വാസം കഴിക്കുവാൻ അവയ്ക്കു സാദ്ധ്യമല്ല. കരയ്ക്കിട്ടാൽ അവ ചത്തുപോകുന്നു.

നാം അന്തരീക്ഷവായുവിൽ നിന്നും നേരിട്ടു ശ്വസിക്കുകയാണ് ചെയ്യുന്നത്. ശുദ്ധവായു മൂക്കിലൂടെ പ്രവേശിച്ചു ശ്വാസനാളം വഴിയായി നെഞ്ചിലുള്ള ശാസകോശങ്ങളിൽ നിറയുന്നു. ആ വായു അശുദ്ധമാമ്പോൾ ശ്വാസകോശങ്ങളിൽനിന്നു ശ്വാസനാളം കടന്ന് മൂക്കിലൂടെ പുറത്തേയ്ക്കു പോവുകയും ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/52&oldid=220443" എന്ന താളിൽനിന്ന് ശേഖരിച്ചത്