ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പാഠം 2
ശ്വാസോച്ഛ്വാസം


ശരിയായരീതി. മുക്കു്, ശ്വാസനാളം, ശ്വാസകോശങ്ങൾ എന്നീ വഴിയേ ശ്വാസവും, തിരിയേശ്വാസകോശങ്ങൾ, ശ്വാസനാളം,എന്നീ വഴിയേ ഉച്ഛ്വാസവും നടക്കുന്നതായി പ്രസ്താവിച്ചുവല്ലൊ. ശ്വസിക്കുമ്പോൾ മുക്കിലൂടെ വായു സഞ്ചരി ക്കുന്നതും നെഞ്ച് വീണ്ടും വീണ്ടും വീർക്കുകയും ചുരുങ്ങുകയും ചെയ്യുന്നതും എല്ലാവർക്കും അനുഭവമാണ്. വായിലൂടേയും ശ്വസിക്കാം; ചിലർ, പ്രത്യേകിച്ചും ഉറങ്ങുന്ന സമയത്ത്, അങ്ങിനെ ചെയ്യാറുണ്ട്. പക്ഷെ ഈ സമ്പ്രദായം നന്നല്ല.

മൂക്കിലൂടെ ശ്വസിക്കുന്നതു കൊണ്ടു പലമെച്ചങ്ങളുമുണ്ട്. പൊടിയേയും രോഗാണുക്കളേയും മറ്റും അരിച്ചുകളഞ്ഞു ശ്വാസവായു ശുദ്ധീകരിക്കാനുള്ള ഏർപ്പാടുകൾ മുക്കിലുണ്ട്. മൂക്കിലൂടെ കടക്കുമ്പോൾ വായുവിനു വല്ലാതെ നനവു കൂടുന്നതുമില്ല. നേരെ മറിച്ചു്, വായിലൂടെ ശ്വസിക്കുമ്പോൾ മലിന പദാ ങ്ങളെ അരിച്ചു കളയാൻ തരപ്പെടുന്നില്ല. വായിലുള്ള മാലിന്യങ്ങളും നീരാവിയും ശ്വാസവായുവിൽ ഇടകലരു

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/53&oldid=220469" എന്ന താളിൽനിന്ന് ശേഖരിച്ചത്