ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പാഠം 3
ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ എന്തെല്ലാം സംഭവിക്കുന്നു?
ശ്വാസോച്ഛ്വാസം എന്ന പേർ തന്നെ രണ്ടു പ്രവൃർത്തികളെ കുറിക്കുന്നു. ആദ്യത്തേതിനെ ശ്വാസം എന്നും രണ്ടാമത്തേതിനെ ഉച്ഛ്വാസം എന്നും വിളിക്കാം.
ശ്വാസം: നാം മുക്കിലൂടെ അന്തരീക്ഷ വായു അകത്തേയ്ക്കു വലിച്ചു കടത്തുന്നു എന്നാണ് മിക്കവരുടേയും ധാരണ. ഇതു ശരിയല്ല. ശ്വസിക്കുമ്പോൾ ആദ്യമായി നെഞ്ചിൻ്റെ ഉള്ളറ വിസ്തീർണ്ണമാക്കുകയാണ് നാം ചെയ്യുന്നത്. അപ്പോൾ മറ്റുള്ളതെല്ലാം സ്വാഭാവികമായി സംഭവിച്ചുകൊള്ളും. നെഞ്ചിന്റെ ഉള്ളറ വിസ്തീർണ്ണമാകുമ്പോൾ ശ്വാസകോശങ്ങൾ തനിയേ വികസിച്ചു് ആ സ്ഥലം മുഴുവൻ നിറയുന്നു. അപ്പോൾ ശുദ്ധവായു മുക്ക്, തൊണ്ട്, ശ്വാസനാളം എന്നിവയിലൂടെ കടന്നു ചെന്നു ശ്വാസകോശങ്ങളെ നിറയ്ക്കുന്നു. ശ്വാസകോശച്ചുമരുകളിൽ നേരിയ വലക്കണ്ണി കൾ പോലെ അസംഖ്യം സൂക്ഷ്മരക്തനാഡികളുണ്ടു്.