51
ക്കാണ് ഉച്ഛ്വാസം എന്നു പറയുന്നതു്. ഇതു അനായാസമായി സംഭവിക്കുന്നു. നെഞ്ചിന്റെ ഉള്ളറ ചുരുങ്ങുന്നു. അതോടുകൂടി ശ്വാസകോശങ്ങളും ചുരുങ്ങുന്നു. അവയിലുള്ള അശുദ്ധവായു ശ്വാസനാളം, തൊണ്ട, മൂക്ക് എന്നീ മാർഗ്ഗത്തിലൂടെ ബഹിഷ്കരിക്കപ്പെടുകയും ചെയ്യുന്നു.
അപ്പോൾ ശ്വാസവും ഉച്ഛാസവും വിപരീതധർമ്മങ്ങളാണു്. രണ്ടും കൂടി ശ്വാസോച്ഛ്വാസം എന്ന പേരിൽ വിളിക്കപ്പെടുന്നു എന്നുമാത്രം.മുതിർന്ന ഒരാൾ മിനിട്ടിൽ 17 തവണ ശ്വാസോച്ഛ്വാസം ചെയ്യുന്നു. കുട്ടികൾ 24 തവണയോളം
ശ്വാസോച്ഛ്വാസം ചെയ്യാറുണ്ട്.
ശരീരാദ്ധ്വാനം ചെയ്യുമ്പോൾ ഈ സംഖ്യ ഇനിയും
വർദ്ധിക്കുന്നു. എന്തെന്നാൽ അദ്ധ്വാനത്തിനു വേണ്ടതായ ഊർജ്ജം ലഭിക്കണമെങ്കിൽ കൂടുതൽ പ്രാണവായു ലഭിച്ച് കൂടുതൽ ജാരണം സംഭവിക്കേണ്ടതുണ്ട്. ജാരണഫലമായി സാധാരണയിൽ കവിഞ്ഞു അംഗാരാമ്ലം, നീരാവി മുതലായ മലിനാംശങ്ങൾ ഉണ്ടാകുന്നുണ്ടു്. പ്രാണവായു ഏറിയ തോതിൽ കിട്ടുവാനും
മലിനപദാർത്ഥങ്ങൾ വേഗത്തിൽ പുറംതള്ളുവാനും നാം
കൂടുതൽ വേഗത്തിൽ ശ്വാസോച്ഛ്വാസം ചെയ്യുന്നു.