ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
53


വായു ഒഴിഞ്ഞു് ഒട്ടിച്ചുരുങ്ങിയ ഒരു ബലൂണെടുത്തു അതിന്റെ കണ്ഠം ഒരു നേർത്ത ചരടുകൊണ്ടു് അയവായി ബന്ധിക്കുക. ലഘുവസ്തുക്കളുടെ തൂക്കം അറിയാനുപയോഗിക്കുന്ന ലോലമായ ഒരു തുലാസ്സിൽ വെച്ചു് ചരടു സഹിതം ബലൂണിന്റെ കനം നിർണ്ണയിക്കുക. പിന്നീടു് ഒരു സൈക്കിൾ പമ്പുകൊണ്ടു കാറ്റടിച്ചു ബലൂൺ വീർപ്പിക്കുക. നല്ലവണ്ണം വീൎത്തുകഴിയുമ്പോൾ കാറ്റുചോർന്നു പോകാതെ കണ്ണുകെട്ടി മുറുക്കി വീണ്ടും തൂക്കിനോക്കുക. ബലൂണിന്റെ ഭാരം അല്പം വൎദ്ധിച്ചിരിക്കുന്നതായി കാണാം.


കൂടുതലായി കാണുന്ന ഭാരം ബലൂണിൽ നിറഞ്ഞിരിക്കുന്ന വായുവിന്റേതാണു്.


ഒരു ബലൂണിൽ നിറയുന്ന വായുവിനു് കുറച്ചെങ്കിലും കനമുള്ള സ്ഥിതിക്കു് ഭൂമിയെ മുഴുവൻ ആവരണം ചെയ്യുന്ന അന്തരീക്ഷവായുവിന്റെ കനം എത്ര വലുതായിരിക്കും! നാം അങ്ങിനെ ശരീരത്തിന്റെ ഉപരിതലത്തിൽ വലിയ ഒരു ഭാരവും വഹിച്ചുകൊണ്ടാണു് ജീവിക്കുന്നത്. പരിചയം കൊണ്ടു് ഇതു അറിയുന്നില്ലെന്നേയുള്ളൂ. മുകളിലേയ്ക്കു പോകുന്തോറും വായു നേർത്തുവരുന്നതിനാൽ അതിന്റെ ഭാരവും അമർച്ചയും കുറഞ്ഞുവരുന്നു. നാലഞ്ചു നാഴിക ഉയരമാകുമ്പോഴേയ്ക്കു് വായു അത്രമേൽ നേർത്തു് പോകുന്നതിനാൽ അവിടെ ജന്തുക്കൾക്കോ സസ്യങ്ങൾക്കോ സ്ഥിരമായി ജീവിക്കുക സാധ്യമല്ല. എവറസ്റ്റുപോലെ പൊ

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/59&oldid=222622" എന്ന താളിൽനിന്ന് ശേഖരിച്ചത്