ക്കമേറിയ പർവ്വത ശിഖരങ്ങൾ കയറുന്നവർ ശ്വസിക്കാനുള്ള പ്രാണവായു കൂടി കരുതിക്കൊണ്ടു പോവാറുണ്ടു്.
അത്ര ഉയരത്തിൽ സുഖമായി ശ്വസിക്കുവാൻ
വേണ്ടത്ര വായു ചുറ്റുപാടും ഇല്ലാത്തതിനാലാണു് ഇങ്ങനെ ചെയ്യുന്നതു്.
പക്ഷെ നാം സാധാരണ ജീവിക്കുന്ന താണ തലങ്ങളിൽ ധാരാളം വായു ഉള്ളതുകൊണ്ടു് അവിടെ ഈ കുഴപ്പം ഉണ്ടാകാറില്ല. നമ്മളും ഇതര ജന്തുക്കളും സസ്യങ്ങളും നിരന്തരമായി ശ്വാസോച്ഛ്വാസം ചെയ്തുന്നതുകൊണ്ടു് ധാരാളം അംഗാരാമ്ലവാതകം അന്തരീക്ഷത്തിൽ കലരുന്നുണ്ടു്. ഇങ്ങനെ അന്തരീക്ഷ വായു
ദുഷിച്ചു പോകാം എന്നൊരു തരക്കേടു മാത്രമുണ്ടു്. എന്നാൽ ഇതിനു് പരിഹാരം പ്രകൃതിയിൽതന്നെ കാണാം,
സസ്യങ്ങൾ ശ്വാസോച്ഛ്വാസം മാത്രമല്ല ചെയ്യുന്നതു്.
അവയുടെ പച്ചിലകൾ പകൽ സമയത്തു് അന്തരീക്ഷത്തിൽനിന്നും അംഗാരാമ്ലവാതകമെടുത്തു് അതുകൊണ്ടു് ഒരു പ്രത്യേകതരം ഭക്ഷണം പാകംചെയ്യുന്നു. അതിന്റെ ഫലമായി പ്രാണവായുവിനെ പകരം അന്തരീക്ഷത്തിലയ്ക്കുേ കലർത്തുകയും ചെയ്യുന്നു. ഇപ്രകാരം അന്തരീക്ഷവായു പരിശുദ്ധമായിത്തീരുന്നു.