ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
56
ചമ്പകം, റോസു്, മുല്ല, പിച്ചി, സൂര്യകാന്തി തുടങ്ങി
അനേകം ചെടികൾ പൂന്തോട്ടങ്ങളിൽ നട്ടുവളർത്താറുണ്ടല്ലൊ. ഇവ നമുക്കു നല്ല നിറവും വാസനയുമുള്ള
പൂക്കൾ തരുന്നു. ഇങ്ങനെ അത്യാവശ്യങ്ങൾക്കും അലങ്കാരങ്ങൾക്കുമുള്ള സാധനങ്ങൾ അധികവും നാം സസ്യ
ലോകത്തിൽ നിന്നാണു് സമ്പാദിക്കുന്നത്.
പൂവിടാവുന്ന സസ്യങ്ങളാണു് നാനാഭാഗത്തും നാം കണ്ടുവരുന്നത്. ഇവയെ സപുഷ്പികൾ എന്നു വിളിക്കാം. എന്നാൽ ചില ചെടികൾ ഒരിക്കലും പൂക്കുന്നില്ല. ചിലതരം പായലുകൾ, പൂപ്പലുകൾ, കൂണുകൾ മുതലായവ ഈ ഇനത്തിൽ പെടുന്നു. ഇവയെ അപുഷ്പികൾ എന്നുവിളിക്കാം. നമ്മുടെ ചുറ്റുപാടുമുള്ള ചെടികൾ മിക്കവയും സപുഷ്പികളാണെന്നുപറഞ്ഞുവല്ലോ. ഇത്തരം ചെടിയെടുത്തു പരിശോധിയ്ക്കാം.
——————
പാഠം 2.
തുമ്പച്ചെടി
പുരയിടങ്ങളിലും വഴിയരികുകളിലും സമൃദ്ധിയായി വളൎന്നു കാണാറുള്ള ഒരു കളയാണു് ഇതു്. പുഷ്പിച്ചു തുടങ്ങിയ ഒരു തുമ്പച്ചെടി മണ്ണിൽ നിന്നി