ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58

പുറപ്പെട്ടു ചെറു ശാഖകളായിത്തീരുന്നുണ്ടു്. മേൽവശത്തുള്ള ഇലകളുടെ കക്ഷങ്ങളിൽ ചെറുചക്രങ്ങൾപോലെ പൂങ്കുലകൾ കാണാം.


മണ്ണിനു മുകളിൽ നിവർന്നു നിൽക്കുന്ന തണ്ടിനു് കാണ്ഡം എന്നു പേർ. അതും അതിനോടു ബന്ധപ്പെട്ട ശാഖകൾ, ഇലകൾ, പൂക്കൾ ആദിയായ അവയവങ്ങളും കൂടി കാണ്ഡവ്യൂഹം എന്ന പേരിൽ അറിയപ്പെടുന്നു. കാണ്ഡം മേൽ പ്രസ്താവിച്ച അവയവങ്ങളെ വഹിക്കുന്നതു കൂടാതെ ഭക്ഷണരസങ്ങളുടെ ഗതാഗതത്തിനു പൊതു മാൎഗ്ഗമായി ഉപകരിക്കുന്നു. ഇലകൾ അഥവാ പത്രങ്ങൾ പച്ച നിറമാണു്. അവ സൂൎയ്യപ്ര കാശമുള്ളപ്പോൾ വായുവിലുള്ള അംഗാരാമ്ലമെടുത്തു് ആഹാര പദാൎത്ഥങ്ങൾ നിർമ്മിക്കുന്നു.സസ്യത്തിലുള്ള അധിക ജലം ആവിയായിപ്പോകുന്നതും ഇലകളിലൂടെയാണു്. ഇലകളിലെ ചെറു സുഷിരങ്ങൾ ശ്വാസരന്ധ്രങ്ങളായും ഉപകരിക്കുന്നു.

പത്രകക്ഷങ്ങളിലെ ഇലക്കൂമ്പുകൾ(പത്രമുകുളങ്ങൾ) വികസിച്ചു വളർന്നു ശാഖകളായിത്തീരുന്നു എന്നു കണ്ടുവല്ലൊ. അതുപോലെ ചില കക്ഷങ്ങളിൽനിന്നു് കുലയായി പൂമൊട്ടുകൾ (പുഷ്പ മുകുളങ്ങൾ) ഉണ്ടാകുന്നു. പുഷ്പ മുകുളങ്ങൾ വികസിച്ചു് പുഷ്പങ്ങളായിത്തീരുന്നു.

പൂങ്കുലയുടെചക്രത്തിൽനിന്നു് വിരിഞ്ഞ ഒരു പുഷ്പത്തെ വേർതിരിച്ചെടുക്കുക. അതിൽ വെളുത്തു കാലടിയുടെ ആകൃതിയിൽ കാണുന്നതു് ദളങ്ങളാണു്.

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/64&oldid=222627" എന്ന താളിൽനിന്ന് ശേഖരിച്ചത്