ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
60


വിത്തറ പരിശോധിച്ചു നോക്കുക. ഓരോ അറയിലും ഒരു വെളുത്ത അരി, അല്ലെങ്കിൽ അണ്ഡം, കാണാം. അണ്ഡങ്ങൾ വിത്തുകളായിത്തീരുന്നു. വിത്തറ കായായും തീരുന്നു. ഉണങ്ങിയ ഒരു കായ എടുത്തുനോക്കുക. അകത്തു നാലു വിത്തുകൾ കാണാം. വിത്തുകൾ നിലത്തുവീണു മുളച്ചു പുതിയ തുമ്പച്ചെടികൾ ഉണ്ടാകുന്നു.

——————
പാഠം 3
വിത്തുകൾ
ബീജാങ്കുരണരീതികൾ


സസ്യങ്ങളുടെ വിത്തുകൾ മണ്ണിൽ വീണു മുളയ്ക്കുന്നു എന്നറിയാമല്ലൊ. ഓരോ സസ്യത്തിൻ്റേയും വിത്തു ഘടനയിൽ അൽപാൽപം വ്യത്യാസപ്പെട്ടിരിക്കും. എന്നാലും വിത്തുകൾ പൊതുവേ രണ്ടുതരമായി കണക്കാക്കാം.

1. ഇരട്ടപ്പരിപ്പു വിത്തുകൾ. ഉദാ: അമര, പുളി, വെള്ളരി, മാങ്ങയണ്ടി.

2. ഒറ്റപ്പരിപ്പു വിത്തുകൾ. ഉദാ: തേങ്ങ, നെല്ല്, ഉള്ളി.

ഇരട്ടപ്പരിപ്പു് വിത്തുകളുടെ ഘടനയും അവ മുളയ്ക്കുന്ന രീതിയും പൊതുവേ ഏതാണ്ടു് ഒരുപോലെ

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/66&oldid=222591" എന്ന താളിൽനിന്ന് ശേഖരിച്ചത്