ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
62


ഉപകരിക്കുന്നു. കുതിർന്ന വിത്തു് വിരലുകൾ കൊണ്ടു ഞെക്കുക. നാഭിയുടെ മേലറ്റത്തുള്ള ദ്വാരത്തിലൂടെ വെള്ളം പുറത്തേക്ക് സ്ഫുരിക്കുന്നതു കാണാം. വെള്ളം അകത്തേയ്ക്കു കടക്കുന്നതും സൂക്ഷ്മദ്വാരത്തിലൂടെയാണു്.
തൊണ്ടുകൾ നീക്കുക. ശേഷിക്കുന്നതു് തടിച്ചു വെളുത്ത ഒരു പിണ്ഡമാണ്. ഇതിനെ മെല്ലെ പിളൎന്നാൽ രണ്ടു പരിപ്പുകളും പരിപ്പുകൾക്കിടയിൽ പകുതി പുറത്തെയ്ക്കു നീണ്ടു നിൽക്കുന്ന ഒരു മുളയും കാണാം.

പരിപ്പുകൾക്കു് ബീജപത്രങ്ങൾ എന്നും പേരുണ്ട്. മുളയ്ക്കുന്ന ചെടിയ്ക്ക് വേണ്ടതായ ഭക്ഷണം അവയിൽ ശേഖരിച്ചിരിക്കുന്നു.
മുള അഥവാ അങ്കുരം രണ്ടു വിഭാഗങ്ങൾ ചേർന്നതാണു. കൊക്കു പോലെ പുറത്തേയ്ക്കു നീണ്ടു നിൽക്കുന്ന ഭാഗം ബീജമൂലം. ഇതു പിന്നീട് നാരായവേരായി വളരുന്നു. പരിപ്പുകൾക്കിടയ്ക്ക് ഇലപോലെ പരന്നു് പറ്റിച്ചേൎന്നിരിക്കുന്ന ഭാഗം ബീജശീർഷമാണു്. തണ്ടായി മേലോട്ടു വളരാനുള്ള ഭാഗമാണു് ഇത്.

ബീജാങ്കുരണം [വിത്തുമുളയ്ക്കൽ]


ഒരു തുറന്ന ചോക്കു പെട്ടിയുടെ ഒരു വശത്തെ പലക നീക്കി, പകരം സ്ഫടികപ്പലകയിണക്കുക.

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/68&oldid=222592" എന്ന താളിൽനിന്ന് ശേഖരിച്ചത്