നനവുള്ള അറക്കപ്പൊടി പെട്ടിയിൽ മുക്കാൽ ഭാഗത്തോളം നിറയ്ക്കുക. സ്ഫടികച്ചുമരിനും അറപ്പൊടിക്കുമിടയ്ക്ക്, പുറമേ നിന്നു കാണത്തക്കവണ്ണം രണ്ടോ മൂന്നോ അമരവിത്തുകൾ നടുക. ഇങ്ങിനെയായാൽ ബീജാങ്കുരണത്തിന്റെ ഓരോ ഘട്ടവും നോക്കി മനസ്സിലാക്കുവാൻ സാധിക്കും.
ആദ്യമായി വെള്ളം വലിച്ചെടുത്തു് വിത്തുകൾ വിൎത്ത് തൊണ്ട് പൊട്ടിപ്പോകുന്നു. കുതിൎന്നു മൃദുവായ പരിപ്പുകളിൽ നിന്നു് ഭക്ഷണരസങ്ങൾ വലിച്ചെടുത്തു ബീജമൂലം നാരായവേരായി കീഴോട്ടു വളരുന്നു. ക്രമേണ അതിന്മേൽ ശാഖാവേരുകളും പൊടിക്കുന്നു.
പരിപ്പുകൾക്കിടയിൽ ബിജമൂലത്തിനു് മുകളിലുള്ള ഭാഗം ഈ അവസരത്തിൽ ഒരു വളയമായി വളൎന്നു് അറക്കപ്പൊടിയുടെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുന്നു.
വളയം മെല്ലെ മെല്ലെ നിവരുന്നതോടുകൂടി അതിനോടു ബന്ധപ്പെട്ട പരിപ്പുകൾ അവയ്ക്കിടയിലുള്ള ബീജശീർഷത്തോടുകൂടി പുറത്തേയ്ക്കു വലിച്ചെടുക്കപ്പെടുന്നു. വളയം നല്ലവണ്ണം നിവരുന്നതോടുകൂടി പരിപ്പുകൾ തമ്മിൽ വേർപിരിഞ്ഞു നിൽക്കുന്നു. അവയ്ക്കിടയ്ക്കുള്ള ബീജശീർഷം മേലോട്ടു വളരുകയും അതിൽനിന്നു ആദ്യത്തെ പച്ചിലകൾ വിരിയുകയും ചെയ്യുന്നു. പരിപ്പുകളിൽനിന്നും പോഷക രസങ്ങളെടുത്താണു് ബീജമൂലം പോലെ ബീജശീർഷവും വളരുന്നതു് എന്നു