ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
68

ലിച്ചു. ആ ശീലം ഇപ്പോഴും പാലിക്കുന്നു എന്നേ ഉള്ളു.

പശുവിൻറ വായിൽ മേൽവരിയിൽ മുൻ വശത്തു പല്ലുകളില്ലെന്ന സംഗതി നിങ്ങൾ പരി ക്ഷിച്ചറിഞ്ഞിട്ടുണ്ടോ? കീരിയിൽ ആ സ്ഥാന നല്ല പരന്ന മൂർച്ചയുള്ള ഉളിപ്പല്ലുകളുണ്ട്. പുല്ലുകളും മറ്റും വായിലാക്കി ഈ ഉളിപ്പ ല്ലുകൾ കൊണ്ടു മേൽ വശത്തെ കട്ടിയുള്ള മോണയി ലമൎത്തിപ്പിടിച്ചു പൊട്ടിച്ചെടുക്കുകയാണു് പശുക്കൾ ചെയ്യുന്നതു്. ഇവ മേയുന്ന സമയത്തു് ഇങ്ങിനെ പൊട്ടിച്ചെടുക്കുന്ന ശബ്ദം കേൾക്കാം. പരുപരുത്ത നീണ്ടനാവു് സസ്യങ്ങളെ ചുറ്റിപ്പിടിച്ചു് വായിലേയ്ക്കാ ക്കുവാൻ സഹായിക്കുന്നു.
പശുവിൻറെ ആമാശയം

പശുവിൻറെ ആമാശയത്തിനു് നാലു അറകളുണ്ടു്. ആദ്യത്തെ അറയാണു് ഏറ്റ വും വലുതു് . അറുത്തറുത്തു വി ഴുങ്ങുന്ന ആഹാരം നേരിട്ടു് ഈ അറയിൽ ചെല്ലുന്നു. അവിടെ നിന്നു് ക്രമേണ അടുത്ത അറ യിലേയ്ക്കും. ഇവിടെ വെച്ചു് ഭക്ഷണം ചെറിയ ഉരുളകളാക്കി യെടുക്കുന്നു. അയവിറക്കുമ്പോൾ ഈ ഉരുളകൾ കുറേശ്ശേ വീണ്ടും വായിലേയ്ക്കു തികട്ടെയടുത്തു്

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/74&oldid=222949" എന്ന താളിൽനിന്ന് ശേഖരിച്ചത്