ലെ മാംസം മുറിക്കുവാൻ ഉപകരിക്കുന്നു.
ഇരയെ കടിച്ചു പിടിവിടാതെ കോൎക്കുന്നു.
അരംപോലെ പരുപരുത്ത നാവു് എല്ലുകളും മറ്റും നക്കിത്തുടച്ചെടുക്കുന്നതിനും ചോരയും വെള്ളവും മറ്റും കുടിക്കുന്നുതിനും പറ്റിയതാണു്.
ശരീരരോമങ്ങൾ നക്കിത്തുടച്ചു
വെടിപ്പാക്കാനും ഇതുപയോഗിക്കുന്നു.
മൻ കാലുകളിൽ അഞ്ചു വിരലുകളും പിൻ കാലു
കളിൽ നാലു വിരലുകളും വീതമുണ്ടു്. വിരലുകളുടെ
അററത്തുള്ള മുള്ളുപോലെ കൂൎത്തു വളഞ്ഞ നഖങ്ങൾ
പാദത്തിലുള്ള
മാംസപിണ്ഡങ്ങളിലേയ്ക്കു്
ഇഷ്ടം
പോലെ പിൻവലിക്കാൻ
കഴിയും. ആവശ്യമുള്ള
പ്പോൾ നഖങ്ങൾ പുറത്തേയ്ക്കു നീട്ടുകയുമാവാം.
ശബ്ദമില്ലാതെ നടക്കുവാനും നഖങ്ങൾ തേയാതെ
ഒതുക്കി വെയ്ക്കുവാനും ഈ
മാംസമെത്തകൾ സഹായിക്കുന്നു.
പൂച്ചയുടെ കണ്ണുകൾ രാത്രിസമയത്തു് തീക്കട്ടകൾപോലെ തിളങ്ങുന്നതു കണ്ടിട്ടില്ലെ? കൃഷ്ണമണി വികസിച്ചു് കഴിയുന്നത്ര വെളിച്ചം കണ്ണിനുള്ളിലേയ്ക്കു
പൂച്ചയുടെ പാദങ്ങളും കണ്ണുകളും A പാദം. (നഖങ്ങൾ പിൻവലിച്ച അവസ്ഥയിൽ) A1 : പാദം (നഖങ്ങൾ പുറത്തേക്കു് നീട്ടിയ അവസ്ഥയിൽ) B കണ്ണ്. പകൽസമയത്തു് . B1 കണ്ണ്.രാത്രിസമയത്തു്.