ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78

ദേഹം ശുചിയാക്കിയാൽ വളരെ ഉത്സാഹവും ഉന്മേഷ വം തോന്നും. അതുകൊണ്ടു ദേഹം ശുചിയാക്കിവെ ക്കേണ്ടതു ആവശ്യമാണു് .

ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്നു എന്തെല്ലാം ചെയ്യണം? നമ്മൾ ആഹാരം പല്ലുകൾകൊണ്ടു ചവച്ചരച്ചശേഷമാണല്ലൊ വിഴുങ്ങുന്നതു്. അപ്പോൾ പല്ലുകൾക്കിടയിൽ ഭക്ഷണ പദാർത്ഥത്തിന്റെ അംശങ്ങൾ പറ്റിച്ചേരുന്നതാണു്. അത്തരം മാലിന്യങ്ങളെ ദിവസത്തിൽ ഒരിക്കലെങ്കിലും നീക്കംചെയ്യേണ്ടതു് ആരോഗ്യരക്ഷണത്തിനു അത്യാവശ്യമാണു്. അതുകൊണ്ടു ദിവസേന കാലത്തു പല്ലു് തേച്ചു് വൃത്തിയാക്കേണ്ടതാണു്. ആഹാരം കഴിഞ്ഞാലുടനെ വായ വീണ്ടും വൃത്തിയാക്കണം.

ശരീരം ശുചിയാക്കിയില്ലെങ്കിൽ പല ത്വഗ്രോഗ ങ്ങൾ ഉണ്ടാകുമെന്നും മനസ്സിനു ഉന്മേഷം കുറയുമെന്നും മുൻപു പറഞ്ഞുവല്ലൊ. ദേഹം സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനാലും ദേഹത്തിൽ പൊടി പാറുന്നതുകൊണ്ടും വൃത്തികേടാവാൻ ഇടയുണ്ട്. ഈ മാലിന്യ ങ്ങളെ ദേഹത്തിൽനിന്നു നീക്കം ചെയ്യേണ്ടതാണു്. അ തിനാണു കുളിക്കുന്നതു്. കുളിക്കുമ്പോൾ സോപ്പൊ വാകയൊ ഉപയോഗിച്ചു ശരീരം നല്ലപോലെ തേച്ചു വൃത്തിയാക്കേണ്ടതാണു്. ശരീരം വൃത്തിയാക്കി വെയ്ക്കുന്നതുപോലെ അവനവൻ ഉപയോഗിക്കുന്ന വസ്ത്രങ്ങളും വൃത്തിയായി സൂ

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/84&oldid=220271" എന്ന താളിൽനിന്ന് ശേഖരിച്ചത്