ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
79

ക്ഷിക്കണം. നമ്മുടെ ദേഹത്തിൽനിന്നുണ്ടാവുന്ന വിയർ പറ്റിയും പൊടികൾ പറ്റിയും വസ്ത്രം മലിന മാകുന്നതാണു്. ഉപയോഗിച്ച വസ്ത്രം ദിവസേന വെള്ളത്തിൽ നനച്ചു തിരുമ്മി വൃത്തിയാക്കണം. സോപ്പു് ഉപയോഗിച്ചും വസ്ത്രങ്ങൾ വൃത്തിയാക്കാം. മാസ ഒരിക്കലെങ്കിലും വസ്ത്രങ്ങൾ അലക്കിക്കേണ്ട താണു്. അലക്കുന്നതുകൊണ്ടു വസ്ത്രത്തിൽ പറ്റിയിരി ക്കാവുന്ന സൂക്ഷ്മാണുക്കൾ നശിക്കുകയും വസ്ത്രത്തി ലെ അഴുക്കു് പാടെ നീങ്ങുകയും ചെയ്യും.

വീടും പരിസരങ്ങളും ശുചിയാക്കിവെക്കുന്നതും ആരോഗ്യ സംരക്ഷണത്തിന്നത്യാവശ്യമാണു്. വീടുക ളിൽ വെളിച്ചവും വായുവും ധാരാളം പ്രവേശിക്കുന്നതിനു വേണ്ടത്ര ജനാലകളും വാതിലുകളും ഉണ്ടായിരിക്കണം. ദുഷിച്ച വായു എളുപ്പത്തിൽ പുറത്തേയ്ക്കു പോകുന്ന തിനു ചുമരുകളിൽ ഉയരത്തിലായി ചെറുജനാലകൾ ഉ ണ്ടായിരിക്കേണ്ടതാണു്. ദിവസത്തിൽ രണ്ടുപ്രാവശ്യമെ ങ്കിലും - മുറികൾ അടിച്ചുവാരുകയും തുടയ്ക്കുകയും ചെയ്യണം. വീട്ടിന്റെ ചുമരുകളിലും തട്ടുകളിലും എട്ടുകാ ലിവലകളും മറ്റും ഉണ്ടാകുന്നതിന്നിടയുള്ളതിനാൽ ആ ഴ്ചയിൽ ഒരിക്കലെങ്കിലും ചുമരുകളും തട്ടുകളും അടിച്ചു വൃത്തിയാക്കണം. ചുമരുകളിൽ പൊടിയും അഴുക്കും പറ്റുന്നതിനു സാദ്ധ്യതയുണ്ടു്. കൂടാതെ അണുജീവികളും ചുവരിൽ പറ്റിയിരുന്നേക്കാം. അതുകൊണ്ടു് വർഷത്തിൽ ഒരിക്കലെങ്കിലും ചുമരുകളിൽ വെള്ളയടി

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/85&oldid=222959" എന്ന താളിൽനിന്ന് ശേഖരിച്ചത്