ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
80

ക്കേണ്ടതാണു്. വെള്ളയടിക്കുന്നതുകൊണ്ടു അഴുക്കു നീങ്ങും എന്നു മാത്രമല്ല അണുജീവികൾ നശിക്കുകയും ചെയ്യും.

വീടു വൃത്തിയായും ശുചിയായും സൂക്ഷിക്കുന്നതു പോലെതന്നെ വീടിന്റെ പരിസരങ്ങളും ശുചിയാക്കി സൂക്ഷിക്കേണ്ടതാകുന്നു.

വീട്ടിനടുത്തു ചപ്പുചവറുകളും മറ്റും കിടന്നു ചീയുവാൻ ഇടയാകരുതു്. പരിസരത്തു കിടന്നു ചീയു ന്നതായാൽ അതിനടുത്തുള്ള വായു മലിനപ്പെടുകയും ആ മലിനവായു ശ്വസിക്കുന്നതിനു ഇടവരുകയും തൻ മൂലം ആരോഗ്യത്തിനു ഹാനി സംഭവിക്കുകയും ചെയ്തേക്കാം. രണ്ടാമതായി ഈച്ച മുതലായ ക്ഷുദ്രജീവികൾ വൎദ്ധിക്കുവാൻ ഇടയുണ്ടു്. ഈച്ച പല സാംക്രമി കരോഗങ്ങളെ പരത്തുന്ന ഒരു ജീവിയാണു്. ഇക്കാര ണങ്ങളാൽ ഗൃഹത്തിന്നടുത്തു മലിനപദാത്ഥങ്ങൾ ഇടരുതു്.

ഗൃഹപരിസരങ്ങളിൽ വെള്ളം കെട്ടി നിൽക്ക രുതു്. അങ്ങനെ കെട്ടി നിൽക്കുന്നതായാൽ, കെട്ടിനിൽ ക്കുന്ന വെള്ളത്തിൽ കൊതുകു് മുട്ടയിടുകയും അങ്ങിനെ കൊതുകിന്റെ ശല്യം ഉണ്ടാവുകയും ചെയ്യുന്നതാണു്. കൊതുകു് മലമ്പനി തുടങ്ങിയ രോഗാണുക്കളെ പരത്തുന്ന വയുമാണു്. അതുകൊണ്ടു വീട്ടിനടുത്തു വെള്ളം കെട്ടിനി ൽക്കാൻ അനുവദിക്കരുതു്. കെട്ടിനിൽക്കുന്ന വെള്ള ത്തിൽ മണ്ണെണ്ണയോ ക്രൂഡോയിലൊ ഒഴിക്കുന്നതുകൊ

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/86&oldid=222960" എന്ന താളിൽനിന്ന് ശേഖരിച്ചത്