ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നും അടർന്നുവീണതാണു് 'മരുത്വാമല' എന്നു് ഐതിഹ്യം ഉണ്ടു്. പത്മനാഭപുരത്തിനു സമീപമാണു് പുണ്യസ്ഥലമായ വേളിമല; ഇതിന്റെ താഴ്വരയിലാണു് പ്രസിദ്ധപ്പെട്ട സുബ്രഹ്മണ്യക്ഷേത്രം സ്ഥിതി ചെയ്യുന്ന കുമാരകോവിൽ. അല്പം വടക്കുമാറി മലഞ്ചരുവിൽ കല്യാണമണ്ഡപം ഉണ്ടു്. നെയ്യാറ്റുംകരയ്ക്കും തിരുവനന്തപുരത്തിനും മദ്ധ്യേയുള്ളതും കാഴചയ്ക്കു മനോഹരവുമായ മൂക്കുന്നിമല ഇവയാകുന്നു. മൂക്കുന്നിമല ഒരു അഗ്നിപർവ്വതമായിരുന്നു എന്നുള്ളതിനു ചില ലക്ഷ്യങ്ങൾ ഉള്ളതായി പറയപ്പെടുന്നു. ഇതിന്റെ അഗ്രത്തിൽ ഒരു സർക്കാർ ബംഗ്ലാവുണ്ടു്.

തിരുവിതാംകൂറിൽ അധികം മലയുള്ള താലൂക്കുകൾ കല്ക്കുളം നെടുമങ്ങാടു്, പത്തനാപുരം, പത്തനംതിട്ട, പീരുമേടു്, മീനച്ചൽ, തൊടുപുഴ, ദേവികുളം ഇവയാകുന്നു.

പടിഞ്ഞാറേതീരത്തു വടക്കേഅറ്റത്തുള്ള പറവൂർ മുതൽ തെക്കു തിരുവനന്തപുരം വരെയുള്ള താലൂക്കുകളിൽ മലകൾ ഇല്ലെന്നുതന്നെ പറയാം.


അദ്ധ്യായം ൩.

നദികൾ.

ഈ സംസ്ഥാനം സമുദ്രത്തിനും മലകൾക്കും മദ്ധ്യേ നീളത്തിൽ കിടക്കുന്ന ഒരു ഇടുങ്ങിയ രാജ്യമാകകൊണ്ടും സമുദ്രത്തിൽ നിന്നും കിഴക്കോട്ടു വീശുന്ന ജലകണങ്ങളോടുകൂടിയ കാറ്റിനെ അപ്പുറംപോകാതെ തടുത്തു് ഇപ്പുറത്തു നിറുത്തത്തക്കവണ്ണം പൊക്കം കിഴക്കൻമലകൾക്കുള്ളതുകൊണ്ടും ഇവിടെ വർഷം ധാരാളമുണ്ടാകുന്നു. ഭൂമി പടിഞ്ഞാറോട്ടു ചരിഞ്ഞിരിക്കുന്നതുകൊണ്ടു മലകളിൽ വീഴുന്ന വെള്ളം പടിഞ്ഞാറോട്ടൊഴുകി സമുദ്രത്തിൽ ചെന്നു പതിക്കുന്നു. മലകളിൽനിന്നു വെള്ളം ഒഴുകുന്നതു് ആറുകളിൽകൂടിയാണു്. ആയതിനാൽ ആറുകൾ ഇവിടെ ധാരാളമുണ്ടു്. ഇവയുടെ ഗതി മിക്കവാറും കിഴക്കുനിന്നും പടിഞ്ഞാറോട്ടാണു്. ഉത്ഭവം മുതൽ കാട്ടുപ്രദേശങ്ങളിൽകൂടിയുള്ള നദികളുടെ ഒഴുക്കു വളരെ ശക്തിയോടുകൂടിയതാണു്. തടങ്ങളും കരകളും മിക്കവാറും പാറയായിരിക്കും. സമതലത്തിൽ എത്തിയതിൽ പിന്നീടു ഗതി മന്ദമായിട്ടുംചൊവ്വില്ലാതെവളഞ്ഞുതിരിഞ്ഞുമാണു്. പതനസ്ഥലം അടുക്കും തോറും കരയും തടവും ചെളിയായിത്തീരുന്നു. നദികൾ എല്ലാം

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/14&oldid=160069" എന്ന താളിൽനിന്ന് ശേഖരിച്ചത്