ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വർഷകാലത്തു കരകവിഞ്ഞു ഊക്കോടുകൂടി ഒഴുകുമെങ്കിലും വേനൽക്കാലത്തു മിക്കതിലും വെള്ളം വളരെ ചുരുക്കമായിരിക്കും. വെള്ളപ്പൊക്കകാലത്തു ആഴം ശരാശരി ൨൦ അടിയും വേനലിൽ വറ്റിക്കിടക്കുമ്പോൾ ശരാശരി മൂന്നടിയുമായിരിക്കും. ഏകദേശം രണ്ടടിവെള്ളമുണ്ടായിരുന്നാൽ വള്ളങ്ങൾക്കു സഞ്ചരിക്കാവുന്നതാണു്. മിക്ക നദികളും സമുദ്രത്തിനോടോ, കായലിനോടോ സംബന്ധിക്കപ്പെട്ടു കിടക്കുന്നു. അതുകൊണ്ടു് ഇവയിൽ ഏറ്റം ഇറക്കം മുതലായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടു്. ഏറ്റം ഉണ്ടാകുമ്പോൾ നദീമുഖങ്ങളിൽ ഉദ്ദേശം മൂന്നടിവെള്ളം പൊങ്ങുന്നു. അപ്പോൾ ഒഴുക്കു മുഖത്തുനിന്നും മേല്പോട്ടായിരിക്കുന്നതിനാൽ തക്കംനോക്കി കിഴക്കോട്ടു വള്ളം വയ്ക്കാറുണ്ടു. ഇവയിലെ ശുദ്ധജലവും ഇരുകരകളിലും തിങ്ങിനില്‌ക്കുന്ന ബഹുവിധ സസ്യവർഗ്ഗങ്ങളും അവയുടെ കാഴ്ചകളും മേൽഭാഗത്തു് അവിടവിടെയുള്ള അരുവികളും വിശിഷ്ടതരങ്ങളും മനോഹരങ്ങളുമാണു്.

തിരുവിതാംകൂറിന്റെ പടിഞ്ഞാറെഭാഗത്തെ വിളവുള്ളതാക്കിത്തീർക്കുന്നതു മിക്കവാറും മലകളിൽനിന്നു് ഈ നദികളിൽകൂടി വരുന്ന വളമാകുന്നു. മലകളിൽ നിന്നു തടി വെട്ടിയിറക്കുന്നതിനും പടിഞ്ഞാറും കിഴക്കും ദിക്കുകൾതമ്മിൽ ഗതാഗതത്തിനും, കച്ചവടം മുതലായതു നടത്തുന്നതിനും, നദികൾ വളരെ സൗകര്യത്തെ കൊടുക്കുന്നു. പ്രധാനനദികൾ താഴെ പറയപ്പെടുന്നവയാണു്.

൧. പെരിയാറു്:-ഇതാണു് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നദി. ഇതു സഹ്യന്റെ ഒരു ചെറിയ ഉന്നതതടമായ ശബരിമലയുടെ കിഴക്കുഭാഗത്തു് അതിർത്തിക്കരികിലോട്ടു മാറിക്കിടക്കുന്ന ശിവഗിരിയിൽനിന്നു പുറപ്പെടുന്നു. ഏകദേശം ൧൦-മൈൽ ദൂരം നേരുവടക്കായി ഒഴുകീട്ടു മുല്ലയാറുമായി ഒരുമിച്ചു ചേരുന്നു. ഇതുകൊണ്ടാണു് ഇതിനെ മുല്ലപ്പെരിയാർ എന്നു വിളിക്കാറുള്ളതു്. ഗതി പീരുമേടുതാലൂക്കിൽ ആദ്യം പടിഞ്ഞാറോട്ടായിട്ടും പിന്നീടു ദേവികുളത്തിന്റെ പടിഞ്ഞാറേ അതിരിൽകൂടി മുതിരപ്പുഴയാറ്റിന്റെ സംഗമംവരെ വടക്കോട്ടായിട്ടുമാണു്. ആ സംഗമസ്ഥലമാണു് 'ഇടുക്കി' എന്നു പറയുന്നതു്. അവിടുന്നു ക്രമേണ ചരിഞ്ഞു ചരിഞ്ഞു തൊടുപുഴ, മുവാറ്റുപുഴ, കുന്നത്തുനാടു ഈ താലൂക്കുകളിൽകൂടി വടക്കുപടിഞ്ഞാറായി ഒഴുകി ആലുവായ്ക്കു മുകളിൽവെച്ചു രണ്ടായി പിരിയുന്നു. ഇവയിൽ വലത്തെ ശാഖ വടക്കുപടിഞ്ഞാറായി ചെന്നിട്ടു് , ഇളന്തിക്കരവച്ചു ചാലക്കുടിയാറുമായി ചേർന്നൊഴുകി കൊടുങ്ങല്ലൂർകായലിൽ

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/16&oldid=160071" എന്ന താളിൽനിന്ന് ശേഖരിച്ചത്