കൂടി സമുദ്രത്തിൽ പതിക്കുന്നു. ഇടത്തെ ശാഖ തെക്കോട്ടൊഴുകി വീണ്ടും രണ്ടായി പിരിഞ്ഞു ഒന്നു പടിഞ്ഞാറോട്ടു തിരിഞ്ഞു വരാപ്പുഴകടന്നും, മറ്റതു നേരെ തെക്കോട്ടുചെന്നു ഇടപ്പള്ളി വഴിയും കൊച്ചീസംസ്ഥാനത്തു പ്രവേശിച്ചു് വേമ്പനാടിന്റെ വടക്കൻ പിരിവുകളിൽ വീഴുന്നു.
പെരിയാറ്റിനു് ൧൪൨-മൈൽ നീളമുണ്ടു്. മലകളുടെ ഇടയിൽകൂടി വളരെ ദൂരം ഒഴുകുന്നതുകൊണ്ടു് അനേകം പോഷകനദികൾ ഇതിൽ വന്നുകൂടുന്നു. ഇവയിൽവച്ചു വലുതു വടക്കുമാറി വലത്തേക്കരയിൽ വന്നു ചേരുന്ന ഇടമലയാറാണു്. മറ്റു പോഷകനദികളിൽ പ്രധാനമായിട്ടുള്ളവ:- വലത്തേക്കരയിൽ കട്ടപ്പനയാറു്, പെരിഞ്ചാങ്കുട്ടി, മുതിരപ്പുഴ ഇവയും, ഇടത്തേക്കരയിൽ ചേർത്തോണി അല്ലെങ്കിൽ ചിറ്റാറും ആകുന്നു. മുതിരപ്പുഴയാറ്റുതീരത്താണു് പ്രസിദ്ധപ്പെട്ട പള്ളിവാസൽപദ്ധതി സ്ഥാപിച്ചിരിക്കുന്നതു്. ഇവിടുത്തെ വെള്ളച്ചാട്ടത്തെ ഉപയോഗിച്ചു വിദ്യുച്ഛക്തി സംഭരിച്ചു സംസ്ഥാനത്തിൽ വലിയ വേലകൾ നടത്താവുന്നതാണു്. പ്രധാന പോഷകനദിയായ ഇടമലയാറ്റിലും അനേകം പോഷകനദികൾ വന്നുകൂടുന്നുണ്ടു്. അവയിൽ വലിയവ ഇടത്തെക്കരയിൽ വന്നുകൂടുന്ന പൂയാംകുട്ടിയാറും കുട്ടമ്പുഴയാറുമാണു്. പൂയാംകുട്ടിയാറിന്റെ ഇടത്തേക്കരയിലുള്ള രണ്ടു പോഷകനദികളാണു് കുഞ്ചിയാറും കണ്ടൻപാറയാറും. തിരുവിതാംകൂറിലെ മറ്റു നദികളെപ്പോലെ വള്ളങ്ങൾ പെരിയാറ്റിൽ ധാരാളം സഞ്ചരിക്കുന്നില്ല. മുഖത്തുനിന്നും ൬൦-മൈൽവരെ വള്ളത്തിൽ പോകാവുന്നതാണു്.
പെരിയാറ്റിനു കുറുക്കെ വണ്ടിപ്പെരിയാർ എന്ന സ്ഥലത്തു കോട്ടയം-കുമിളി റോഡിൽ ഒരു വിശേഷമാതിരി പാലം പണിയിച്ചിട്ടുണ്ടു്. ഈ റോഡു് അതിർത്തി കടക്കുന്ന കുമളിക്കു സമീപത്താണു് പെരിയാർ കായലിൽനിന്നു പാണ്ടിയിലേയ്ക്കു വെള്ളം കൊണ്ടുപോകുന്നതിനുള്ള തുരങ്കം തീർത്തിട്ടുള്ളതു്. തുരങ്കത്തിൽ കൂടി പായുന്ന വെള്ളം വൈരവനാറുവഴിചെന്നു് വൈഗയാറ്റിൽ വീഴുന്നു. പെരിയാറ്റിനു കുറുക്കേ ആലുവായിൽ ഒരു റെയിൽപാലം ഉണ്ടു്. ഹൈറേഞ്ച്സിലേയ്ക്കുള്ള റോഡിൽ നേര്യമംഗലത്തു ഒരു വലിയ പാലം തീർത്തുകഴിഞ്ഞു.
ഇടമലയാറുവഴി ഇടിയറമേടു് എന്ന വൻവൃക്ഷങ്ങളുള്ള മലയിലേയ്ക്കു പോകാവുന്നതാണു്.
ആലുവായിലെ വെള്ളത്തിന്റെ ശുദ്ധിനിമിത്തവും ഏതാനും ലോഹസാധനങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നതുകൊണ്ടും