ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെള്ളച്ചാട്ടത്തിനു് ൯൦ അടി പൊക്കമുണ്ടു്. പിന്നീടു് റാന്നി, ആറന്മുള, ചെങ്ങന്നൂർ മുതലായ സ്ഥലങ്ങളിൽകൂടി മിക്കവാറും പടിഞ്ഞാറായി ഒഴുകി പാണ്ടനാട്ടിൽ എത്തുന്നു. അവിടെവെച്ചു രണ്ടായിപ്പിരിഞ്ഞു പടിഞ്ഞാറേശാഖ മാന്നാറു്, വീയപുരം, തകഴി, കരുമാടി ഇവയെ കടന്നു കരുമ്പാവിളവച്ചു വേമ്പനാട്ടുകായലിൽ ചേരുന്നു. കായലിൽ പതിക്കുന്നതിനുമുമ്പു് ഇതിനു് പൂക്കൈതയാറു്, പള്ളാത്തുരുത്തി എന്ന പേരുകളും ഉണ്ടു്. പാണ്ടനാട്ടിൽ വച്ചു കിഴക്കോട്ടു പിരിഞ്ഞ ശാഖ കുത്തിയതോടുവഴി ചെന്നു മണിമലയാറുമായി ചേർന്നൊഴുകി തലവടിയിൽ എത്തി വീണ്ടും രണ്ടായിപ്പിരിയുന്നു. ഇവയിൽ പടിഞ്ഞാറേ ഉപശാഖ കോഴിമുക്കു്, ചമ്പക്കുളം, ചങ്ങങ്കരി, കൈനകരി മുതലായവയിൽകൂടി കുട്ടമംഗലത്തുവച്ചു കായലിൽ വീഴുന്നു. കിഴക്കുമാറി പോകുന്ന ഉപശാഖ മുട്ടാറുവഴി രാമങ്കരിയിൽ എത്തി വീണ്ടും രണ്ടായിപ്പിരിഞ്ഞു് ഇടത്തേതു പുളിങ്കുന്നു്, മങ്കൊമ്പ്, ഈ വഴിയും, വലത്തേതു (ഏറ്റവും കിഴക്കേ ഉപശാഖ) വെളിയനാടു്, കാവാലം, ഈ വഴിയും വേമ്പനാട്ടുകായലിൽതന്നെ പതിക്കുന്നു. ഇങ്ങനെ പമ്പാനദി നാലു ശാഖകളായിട്ടാണു് കായലിൽ വീഴുന്നതു്.

ഈ ശാഖകളുടെ ഗതി അല്പം പടിഞ്ഞാറോട്ടു ചരിഞ്ഞു വടക്കോട്ടായിട്ടാണു്. കൃഷിക്കുപയോഗമുള്ള ആറുകളിൽവച്ചു് ഏറ്റവും പ്രധാനമായ ഒന്നാണു് ഈ പമ്പാനദി. ഈ ശാഖകളെ ചുറ്റിക്കിടക്കുന്ന പ്രദേശമാണു് 'കുട്ടനാടു്'. കുട്ടനാട്ടിനെ കൃഷിക്കു് ഉപയുക്ത്മാക്കിത്തീർക്കുന്നതു പമ്പാനദിയും അതിന്റെ കൈവഴികളുമാകുന്നു. മലകളിൽനിന്നും ഈ ആറുകൾവഴി കുട്ടനാട്ടിൽ വന്നിറങ്ങുന്ന എക്കൽ (വണ്ടൽ) വിലമതിക്കത്തക്കതല്ല. വർഷകാലത്തു് ആറ്റിലെ വെള്ളം നിലങ്ങളിൽ നിറഞ്ഞു് ആറും നിലവും കായലും തോടും ഒന്നും തിരിച്ചറിവാൻ പാടില്ലാത്ത വിധത്തിൽ ഒരു വലിയ ജലപ്രളയമായിരിക്കും. പമ്പാനദിയുടെ നീളം ൯൦-മൈൽ ആണു്. മുഖത്തുനിന്നു ൪൫-മൈൽ വള്ളം കൊണ്ടു പോകാം. ഇടനാടും പരുമലയും ഈ നദിയിലെ ദ്വീപുകളാകുന്നു. ഇടനാട്ടിന്റെ തെക്കുവശത്തു വളരെ ഇടുങ്ങി തൂക്കായുള്ള ചീങ്കക്കരകൾക്കിടയ്ക്കുകൂടിയാണു് ആറു് ഒഴുകുന്നതു്. അത്തിമൂടു് എന്നു വിളിക്കുന്ന ഇവിടെക്കൂടി വർഷകാലത്തു വള്ളം കൊണ്ടുപോകുന്നതു് അപകടമാണു്. ഇതിന്റെ തീരസ്ഥലങ്ങൾ:-റാന്നി, അയിരൂർ, ആറന്മുള, ചെങ്ങന്നൂർ, മാന്നാർ, വീയപുരം, പുളിംകുന്നു്. കിഴക്കുഭാഗത്തു മലകൾക്കുള്ളിലുള്ള "പമ്പാ"ക്കടവു, ശബരിമലതീർത്ഥക്കാരുടെ ഒരു പുണ്യസ്ഥലമാണു്. ഇവിടെയാണു മകര

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/20&oldid=160076" എന്ന താളിൽനിന്ന് ശേഖരിച്ചത്