ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെയിൻ റോഡു കടക്കുന്നിടത്തു് ഒഴുകിണശ്ശേരിയിലും കന്യാകുമാരിറോഡിൽ ശുചീന്ദ്രത്തും ഭൂതപ്പാണ്ടിക്കുവടക്കു ദർശനംകോപ്പിലും പാലങ്ങൾ പണിയിച്ചിട്ടുണ്ടു്.‌ ‌

അദ്ധ്യായം ൪.

കായലുകൾ.

കിഴക്കുഭാഗത്തു മലയും, കുന്നും, കാടും, തോടും കാഴ്ചയ്ക്കു എത്ര മനോഹരങ്ങളായിരിക്കുന്നുവോ അപ്രകാരംതന്നെ പടിഞ്ഞാറുഭാഗത്തു സമുദ്രതീരത്തോടടുത്തു കിടക്കുന്ന കായലുകളും മനോഹരങ്ങളായിരിക്കുന്നു. കായലുകൾ എന്നു് ഇവിടെ പറയുന്നതു പടിഞ്ഞാറുവശത്തു സമുദ്രത്തിൽനിന്നും കരയ്ക്കുള്ളിലേയ്ക്കു തള്ളിക്കിടക്കുന്ന ജലാശയങ്ങളെയാണു്. ഇവകൾ കിടപ്പുകൊണ്ടും പരപ്പു കൊണ്ടും മന്ദമായി വീശുന്ന കാറ്റുകൊണ്ടും, കരകളിൽ തിങ്ങിനില്ക്കുന്ന തെങ്ങു മുതലായ വൃക്ഷങ്ങളെക്കൊണ്ടും പ്രശോഭിതങ്ങളായിരിക്കുന്നു. കച്ചവടസൗകര്യത്തിനും ഗതാഗതങ്ങൾക്കും സമീപദേശങ്ങളുടെ അഭിവൃദ്ധിക്കും ഇവ വളരെ ഉപയുക്തമായിരിക്കുന്നുണ്ടു്. മിക്ക കായലുകളും സമുദ്രത്തോടു നേരിട്ടോ തോടുമുഖേനയോ സംബന്ധപ്പെട്ടവയാണു്. ചില കായലുകൾ വർഷകാലത്തു മാത്രമേ സമുദ്രത്തോടു സംബന്ധിക്കപ്പെട്ടിരിക്കുന്നുള്ളു. അല്ലാത്തപ്പോൾ ഇടയ്ക്കു മണൽത്തിട്ടയുണ്ടായിരിക്കും. ഇതിന്റെ പേർ പൊഴി എന്നാണു്. പൊഴിമുറിയുമ്പോൾ സമുദ്രത്തോടു ചേരും. സദാ സമുദ്രത്തോടു തൊട്ടുകിടക്കുന്ന ഭാഗങ്ങളെ അഴി എന്നു പറയുന്നു. കായലുകളിലെ വെള്ളം ഉപ്പുള്ളതാണു്. ഏറ്റം ഇറക്കം മുതലായ മാറ്റം കായലുകൾക്കും ഉണ്ടു്. ഏറ്റം സമയത്തു് ഏകദേശം മൂന്നടി വെള്ളം പൊങ്ങും. ആറുകൾവഴി ആണ്ടുതോറും വളരെ വളം കായലുകളിൽ വന്നു ചേരുന്നു. അതുകൊണ്ടു് അധികം ആഴമില്ലാത്ത ഭാഗങ്ങൾ ചിറയിട്ടെടുത്തു ചിലപ്പോൾ കൃഷി ചെയ്യപ്പെടുന്നുണ്ടു്. കായലുകളിൽ പലമാതിരി മത്സ്യം, ചീങ്കണ്ണി, മുതല, നീർനായ് മുതലായവ കാണപ്പെടുന്നു. കരകളിൽ ഒതളം ഒട്ടൽ പന്ന മുതലായവ ധാരാളം ഉണ്ടാകുന്നു. ഏകദേശം തെക്കേ അറ്റം മുതൽ വടക്കേ അറ്റംവരെ സമുദ്രതീരത്തുകൂടി കായലുകൾ ഉണ്ടു്. തിരുവനന്ത

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/26&oldid=160082" എന്ന താളിൽനിന്ന് ശേഖരിച്ചത്