ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നു. ഇൽമിനൈറ്റു എന്ന ലോഹസാധനം കരുനാഗപ്പള്ളി സമുദ്രതീരത്തെ കറുത്തമണലിൽ അടങ്ങിയിട്ടുണ്ടു്. അവിടുന്നു ഈ മണൽ യൂറോപ്പിലേക്കു കയറ്റിക്കൊണ്ടുപോകുന്നു. അന്നഭേദി, ഗന്ധകം മുതലായ വസ്തുക്കൾ ദുർല്ലഭമായി കുന്നുകളിലും കലകളിലും കാണപ്പെടുന്നുണ്ടു്. ഇരുമ്പു ചെങ്കോട്ടത്താലൂക്കിൽ അച്ചംപുത്തൂർ മുതലായ സ്ഥലങ്ങളിൽ നിന്നു് എടുത്തുവന്നിരുന്നു. ഇപ്പോൾ ആദായക്കുറവിനാൽ അതിലേക്കു് ആരും യത്നിക്കുന്നില്ല. അഗസ്തീശ്വരം താലൂക്കിലുള്ള മരുംകൂർ ഇരുമ്പു് മൺവെട്ടി മുതലായ ആയുധങ്ങൾക്കു് ഒരുകാലത്തു പ്രസിദ്ധപ്പെട്ടിരുന്നു. കന്യാകുമാരിക്കു സമീപമുള്ള "മാണോസൈറ്റു" മണലിൽ "തോറിയം" എന്ന അപൂർവലോഹം അടങ്ങീട്ടുണ്ടെന്നു കണ്ടുപിടിച്ചതുകൊണ്ടു്, ഒരു യൂറോപ്യൻ കമ്പനിക്കാർ ഇതിനെ ശേഖരിച്ചു യൂറോപ്പിലേക്കു അയയ്ക്കുന്നുണ്ടു്.

സസ്യാദികൾ.

ഈ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഫലമൂലാദികൾ അനേകവിധം ഇവിടെ ഉണ്ടാകുന്നുണ്ടു്. നാനാവിധ സസ്യാദികൾ അന്യസംസ്ഥാനങ്ങളിൽ ഇത്രത്തോളം ഉണ്ടാകുന്നുണ്ടോ എന്നു് സംശയമാണു്. നെല്ലു, പയറു്, എള്ളു് മുതലായ ധാന്യങ്ങൾ, തെങ്ങു്, കമുകു്, പന, പ്ലാവു്, മാവു് മുതലായ വൃക്ഷങ്ങൾ, ചേമ്പു്, ചേന, മരച്ചീനി (കപ്പ), കാച്ചിൽ മുതലായ കിഴങ്ങുകൾ, നല്ലമുളകു, ഇഞ്ചി, ഏലം, ജാതിക്കാ മുതലായ ഔഷധദ്രവ്യങ്ങൾ വഴുതനങ്ങാ, കത്തിരിക്കാ, പാവയ്ക്കാ, വെണ്ടയ്ക്കാ, വാഴയ്കാ മുതലായ കറിക്കോപ്പുകൾ, കരിമ്പു്, കാപ്പി, തേയില മുതലായ ചെടികൾ ഇവ ധാരാളമായി ഉണ്ടാകുന്നു.

നെല്ലു്:-ഇതു് എല്ലാത്താലൂക്കുകളിലേയും പ്രധാന കൃഷിയാണെങ്കിലും പ്രത്യേകം പ്രസിദ്ധിയുള്ളവ നാഞ്ചിനാടും കുട്ടനാടുമാണു്. നാഞ്ചിനാട്ടിൽ തോവാള, അഗസ്തീശ്വരം ഈ താലൂക്കുകളും, കുട്ടനാട്ടിൽ അമ്പലപ്പുഴത്താലൂക്കും ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറുള്ള പകുതികളും ഉൾപ്പെട്ടിരിക്കുന്നു. നാഞ്ചിനാട്ടിലെ നെൽകൃഷിക്കു വിരിപ്പു് എന്നും, കുട്ടനാട്ടിലേതിനു് പുഞ്ച എന്നും പറയുന്നു. നാഞ്ചിനാട്ടിലെ വിരിപ്പുകൃഷി ആണ്ടിൽ രണ്ടുതവണ ചെയ്യപ്പെടുന്നു. ഉഴുന്നതിലും ഉരമിടുന്നതിലും പ്രത്യേകം ശ്രദ്ധവയ്ക്കുന്നുണ്ടു്. കുട്ടനാട്ടിലെ പുഞ്ചക്‌കൃഷി ആണ്ടിൽ ഒരിക്കലും ചിലെടത്തു രണ്ടാണ്ടിൽ ഒരിക്കലും നടത്തപ്പെടുന്നു. ഇങ്ങനെ ഒരാണ്ടു പഴനിലമിട്ടു കൃഷിചെയ്യുന്നതുകൊണ്ടു പുഞ്ചനി

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/37&oldid=160094" എന്ന താളിൽനിന്ന് ശേഖരിച്ചത്