ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോട്ടയം, ചങ്ങനാശ്ശേരി ഈ താലൂക്കുകളും, കൊല്ലം ഡിവിഷനിലുൾപ്പെട്ട തിരുവല്ലാ താലൂക്കുമാണു്.

കാപ്പിയും തേയിലയും:-മലമുകളിൽ കൃഷിചെയ്യപ്പെടുന്നു. കാപ്പിക്കൃഷി ക്രമേണ കുറഞ്ഞും തേയിലക്കൃഷി കൂടിയുമാണു് വരുന്നതു്. വലിയതോട്ടങ്ങൾ ദേവികുളം, പീരുമേടു്, പൊന്മുടി, മുത്തുക്കുഴി, അശമ്പു ഈ സ്ഥലങ്ങളിലുള്ളവയാണു്. കുറച്ചു മുൻപു് മലഞ്ചരുവുകളിൽ അഭിവൃദ്ധിയെ പ്രാപിച്ചുവന്ന റബ്ബർ കൃഷിക്കു ഇടയ്ക്കു അല്പം ഇടിവുതട്ടിയെങ്കിലും ഇപ്പോൾ ഊർജ്ജിതമായി വരുന്നുണ്ടു്. തിരുവനന്തപുരത്തെ റബ്ബർവ്യവസായശാലയുടെ പ്രവർത്തനത്തോടുകൂടി റബ്ബർകൃഷി അഭിവൃദ്ധിപ്പെട്ടേക്കാം. റബ്ബർകൃഷികൊണ്ടു കാഞ്ഞിരപ്പള്ളി മുതലായ സ്ഥലങ്ങളിൽ വളരെ കുബേരന്മാർ ഉണ്ടായിട്ടുണ്ടു്.

കോലിഞ്ചി, മഞ്ഞൾ, കൂവ, ജാതിക്ക ഇവ അധികമായി മലംപ്രദേശങ്ങളിലും ചുരുക്കമായി ഉൾപ്രദേശങ്ങളിലും കിട്ടുന്നു. ജീരകം, ഉള്ളി, ഉരുളക്കിഴങ്ങു്, ഗോതമ്പു് ഇവ അഞ്ചുനാട്ടിൽ (ദേവികുളം താലൂക്കിൽ) ഉണ്ടാകുന്നു.

എണ്ണക്കുരുക്കൾ:-എള്ളിൽനിന്നു നല്ലെണ്ണയും തേങ്ങായിൽനിന്നു വെളിച്ചെണ്ണയും എടുക്കുന്നു. ഇവകൂടാതെ എണ്ണയെടുക്കുന്നതിനു പുന്ന, ചെറുപുന്ന, ഇലപ്പ, മരവെട്ടി എന്ന വൃക്ഷങ്ങളും ഉപയോഗമാകാന്നുണ്ടു്. ചേർത്തല അമ്പലപ്പുഴ, കരുനാഗപ്പള്ളി ഈ താലൂക്കുകളിലാണു് ഇവ അധികമായി ഉണ്ടാകുന്നതു്.

തേക്കു്, ഈട്ടി, തമ്പകം, വേങ്ങ, ചന്ദനം മുതലായ വൃക്ഷങ്ങൾ വൻകാടുകളിൽ ധാരാളമായി ഉണ്ടാകുന്നു.

ജീവജാലങ്ങൾ.

ആടു്, മാടു്, പട്ടി, പൂച്ച മുതലായവയെ ഉൾപ്രദേശങ്ങളിൽ അധികമായി വളർത്തുന്നു. ആന, കടുവ, കാട്ടുപോത്തു്, കടമാൻ, പുലി, കരടി, മുള്ളൻപന്നി, മുതലായ വന്യമൃഗങ്ങളും; കാക്ക, കൊക്ക്, മയിൽ, കുയിൽ, കിളി, പ്രാവു്, പരുന്തു്, കഴുകൻ മുതലായ അനേകവിധ പക്ഷികളും ഈ സംസ്ഥാനത്തുണ്ടു്. പാമ്പുകൾ വിഷമുള്ളവയും ഇല്ലാത്തവയുമായി പലതരത്തിൽ ഇവിടെയുള്ളതുപോലെ മറ്റെങ്ങും കാണപ്പെടുന്നില്ല. ഇവിടത്തെ കടലിലും കായലിലും പല ഇനം മത്സ്യങ്ങൾ ഉണ്ടു്. കൊല്ലത്തിനടുത്തു 'പരവയും' വടക്കു മത്തിയും ചെമ്മീനും (കൊഞ്ചും) പ്രത്യേകം പറയത്തക്കവയാകുന്നു. അഷ്ടമുടിയുടെ ഭാഗമാകുന്ന കാഞ്ഞി

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/40&oldid=160098" എന്ന താളിൽനിന്ന് ശേഖരിച്ചത്