ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പണ്ഡിതന്റെ അന്വേഷണങ്ങൾക്കു് ഇവിടെ വളരെ സൗകര്യമുണ്ടു്. നായാട്ടിലും വ്യായാമത്തിലും പ്രത്യേകവിരുതുള്ള യൂറോപ്യന്മാരെ വിനോദത്തിനും ഉല്ലാസത്തിനുമായി കൂടെക്കൂടെ നമ്മുടെ വനങ്ങൾ ആകർഷിക്കുന്നുണ്ടല്ലോ. ലൌകികവ്യാപാരങ്ങളിൽ നിന്നു വിമുക്തനായിരിക്കുന്ന യോഗിയുടെ ഉള്ളിൽ ഈശ്വരചൈതന്യത്തെ നിറയ്ക്കുന്നതിനും ഈ വനങ്ങൾക്കു യോഗ്യതയുണ്ട്. മുക്കിലും മൂലയിലുമായി പതുങ്ങിനടക്കുന്ന നഗ്നരൂപികളായ വേടൻ, വേലൻ, മലമ്പണ്ടാരം മുതലായ മൃഗപ്രായത്തിലുള്ള മനുഷ്യരെ കാണുന്നതിനും അവരുടെ പ്രവൃത്തികളെ മനസ്സിലാക്കുന്നതിനും ആർക്കും സന്തോഷമുണ്ടായിരിക്കുന്നതാണു്. ആകപ്പാടെ വിചാരിച്ചാൽ ഈ വനങ്ങളിൽ പ്രകൃതി മൂർത്തീകരിക്കപ്പെട്ടിരിക്കുന്നു എന്നു ചുരുക്കിപ്പറയാം.

നമ്മുടെ വനങ്ങളിൽ അത്യുഷ്ണം മുതൽ അതിശീതം വരെ പലതരത്തിലുള്ള ശീതോഷ്ണാവസ്ഥയുണ്ടു്. സാമാന്യം പൊക്കം കൂടിയ ഉന്നതതടങ്ങൾ യൂറോപ്യന്മാരുടെ സുഖവാസത്തിനുതകുന്നവയാണു്. ഇവർ തേയില, കാപ്പി, റബ്ബർ മുതലായ സാധനങ്ങൾ കൃഷി ചെയ്യുന്ന വലിയ തോട്ടക്കാരായിട്ടാണു് ഇവിടെ താമസിക്കുന്നതു്. നാട്ടുകാർ മലകളിൽ കൃഷി ചെയുന്നതിനു വേണ്ടപോലെ ഉദ്യമിക്കുന്നില്ല. ചരിവുകളിൽ സൗകര്യമുള്ളിടത്തു നെല്ലു്, ഇഞ്ചി, നല്ലമുളകു മുതലായവ ഏറെക്കുറെ കൃഷിചെയ്യപ്പെടുന്നു. ജനങ്ങൾ വർദ്ധിക്കുകയും കാലക്ഷേപമാർഗ്ഗം കുറയുകയും ചെയ്യുന്നതോടുകൂടി നാൾക്കുനാൾ വനങ്ങളോടു സമീപിച്ചു് കുടിയേറിപ്പാർപ്പും കൂടിവരുന്നു.

വനങ്ങളുടെ ഉപയോഗങ്ങൾ.

എ. സംസ്ഥാനത്തിലെ അത്യുഷ്ണം, അതിശീതം എന്നിവ ബാധിക്കാതെ മിക്കവാറും സമശീതോഷ്ണാവസ്ഥയിൽ നിലനിർത്തുന്നതിനു സഹായമായിരിക്കുന്നു.

ബി. തെക്കുപടിഞ്ഞാറൻകാറ്റിനെ തടഞ്ഞുനിർത്തി രാജ്യത്തിനുള്ളിൽ ധാരാളം മഴപെയ്യിക്കുന്നു.

സി. അസഹ്യമായ കിഴക്കൻകാറ്റിനെ ഇപ്പുറത്തു കടക്കാതെ തടുത്തുനിർത്തുന്നു.

ഡി. കിഴക്കുനിന്നും പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ വഴി തീരദേശങ്ങളിലേയ്ക്കു വളം അയച്ചു ഭൂമിയെ ഫലവത്താക്കുന്നു.

ഈ. വീടുപണിക്കും മറ്റുമുള്ള തടികൾക്കുപയോഗമായ

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/42&oldid=160100" എന്ന താളിൽനിന്ന് ശേഖരിച്ചത്