ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാണു്. നൊയമ്പുകൾ വളരെ ജാഗ്രതയായി അനുഷ്ഠിക്കുന്നു. ദിവസം അഞ്ചുതവണ ഇവർ പ്രാർത്ഥന കഴിക്കുന്നുണ്ടു്. വെള്ളിയാഴ്ചയാണു് പ്രധാനദിവസം. ഇവരുടെ ഒരു പുരോഹിതൻ "പൊന്നാനിത്തങ്ങൾ" ആകുന്നു.


അദ്ധ്യായം ൧൪.

ഭാഷയും വിദ്യാഭ്യാസവും.

ഭാഷ.

ഈ സംസ്ഥാനത്തുള്ളവരിൽ നൂറ്റിനു ൮൪ പേർവീതം മലയാളം സംസാരിക്കുന്നു. സ്വദേശികളല്ലാത്തവരും സ്വല്പകാലത്തെ പരിചയം കൊണ്ടു് ഈ ഭാഷ സംസാരിക്കുന്നുണ്ടു്. തെക്കൻഡിവിഷനിലെ നാഞ്ചിനാട്ടുകാരും നാട്ടുക്രിസ്ത്യാനികളും ചെങ്കോട്ടയിലും ഹൈറേഞ്ചസ്സിലും ഉള്ളവരും സംസാരിക്കുന്നതു മിക്കവാറും തമിഴാണു്. സർക്കാർസംബന്ധമായ എഴുത്തുകുത്തുകൾ നടത്തിവന്നിരുന്നതു മലയാളത്തിലായിരുന്നു. എന്നാൽ ഇംഗ്ലീഷു വിദ്യാഭ്യാസാഭിവൃദ്ധിയോടുകൂടി നാട്ടുകാരുടെ പെരുമാറ്റത്തിലും ഗവർമ്മെന്റു് എഴുത്തുകുത്തുകളിലും ഇംഗ്ലീഷ് സാമാന്യത്തിലധികം സ്ഥലംപിടിച്ചുവരുന്നു. കർണ്ണാടകം, കൊങ്കണം, ഹിന്തുസ്ഥാനി, തെലുങ്കു, മഹാരാഷ്ട്രം, ഇംഗ്ലീഷു്, അറബിൿ, തുളു മുതലായ ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ടു്.

വിദ്യാഭ്യാസത്തിനുള്ള ഏർപ്പാടുകൾ പരിഷ്കൄതരീതിയിൽ വളർന്നുവരികയാണു്. പ്രാഥമികവിദ്യാഭ്യാസത്തിൽ ഈ സംസ്ഥാനം ഇൻഡ്യയിൽ മുന്നണിയിൽനില്ക്കുന്നു. ഇവിടെ എഴുതാനും വായിക്കാനും അറിയാവുന്നവർ നൂറ്റിനു ൨൮ വീതം ഉണ്ടു്. പള്ളിക്കൂടങ്ങളുടേയും പഠിക്കുന്നകുട്ടികളുടേയും സംഖ്യ കൊല്ലംതോറും കൂടിവരുന്നു. പുരാതനകാലംമുതല്ക്കേ എഴുത്തുപള്ളികൾ കുടിആശാന്മാരാൽ നടത്തപ്പെട്ടുവരികയായിരുന്നു. ഗവർമ്മെന്റു് ഇതിൽ ഇടപെട്ടതു ൯൯൨-ൽ റാണിലക്ഷ്മിഭായിയുടെ കാലത്താണെങ്കിലും ൧൦൪൦-ാമാണ്ടിനിപ്പുറമാണു് ഇതിനു പറയത്തക്കസ്ഥാനം കിട്ടിയതു്. ആദ്യം സ്ഥാപിച്ചതു് ഇംഗ്ലീഷുസ്ക്കൂളുകൾ ആയിരുന്നു. കുറേ കഴിഞ്ഞു മലയാളം പള്ളിക്കൂടങ്ങൾ സ്ഥാപിക്കയും അന്നത്തെ ഭരണപ്രകാരമുള്ള പ്രവൃത്തികൾക്കു (താലൂക്കിന്റെ വിഭാഗങ്ങൾ) ഓരോ പള്ളിക്കൂടംവീതം നൽകുന്നതിനു ഏർപ്പാടു ചെയ്കയും ചെയ്തു. പിന്നീടു വിദ്യാഭ്യാസപദ്ധതി

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/71&oldid=160131" എന്ന താളിൽനിന്ന് ശേഖരിച്ചത്