ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടേയും, പുതിയ സ്റ്റേറ്റ് സിക്രട്ടെരിയുടേയും പുതിയ വൈസ്രോയിയുടേയും കാലത്തിൽ ഇന്ത്യാഭരണം, ഒരു നവീന പന്ഥാവിൽകൂടി പോകുമെന്നു ഇന്ത്യയിൽ പരക്കെ ഒരഭിപ്രായം ഉണ്ടായിക്കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ വൈസ്രോയിയുടെ പിതാമഹനായിരുന്ന ഹാർഡിഞ്ച് പ്രഭു, ഇന്ത്യയിലെ ഗവർണ്ണർ ജനറലായി നിശ്ചയിക്കപ്പെട്ടു പുറപ്പെടുന്ന അവസരത്തിൽ, ഇംഗ്ലണ്ടിലെ മന്ത്രിപുംഗവനായിരുന്ന സേർ-റോബർട്ട് പിൽ, അദ്ദേഹത്തിനു അന്നു കൊടുത്തിരുന്ന ഒരു സാരോപദേശം നമ്മുടെ വൈസ്രോയി ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു അല്പദിവ്സം മുന്പായി ഇന്ത്യാ അണ്ടർ സിക്രട്ടറി മിസ്റ്റർ മൊണ്ടേഗ് ഒരു പ്രസംഗവശാൽ അദ്ദേഹത്തെ ഓർമ്മപ്പെടുത്തുകയുണ്ടായി.

"ഇന്ത്യയിൽ എങ്ങും സമാധാനമുണ്ടാക്കി, ഭരണച്ചെലവു ചുരുക്കി, കച്ചവടം വർദ്ധിപ്പിച്ചു, നീതിന്യായം, ദയ, ജ്ഞാനം ഇതുകളാൽ ഇന്ത്യയുടെ മേൽ നമുക്കുള്ള പിടുത്തത്തെ ഉറപ്പിക്കുവാൻ നിങ്ങൾക്കു സാധിച്ചുവെങ്കിൽ നിങ്ങളുടെ ഭരണകാലം കഴിഞ്ഞ് ഇവിടെ മടങ്ങിയെത്തുന്പോൾ ഇവിടെ വെച്ചു നിങ്ങൾക്കു കിട്ടുന്ന സ്വാഗതം, ഇന്ത്യയിൽ വെച്ച് വളരെ ജയങ്ങൾ നേടി മടങ്ങി വത്തോടുകൂടിയതായിരിക്കും"

ഇപ്രകാരമായിരുന്നു 1844 ൽ സേർ-റോബർട്ട് പീൽ നമ്മുടെ ഇപ്പോഴത്തെ വൈസ്രോയിയുടെ പിതാമഹനോടു ഉപദേശിച്ചിരുന്നത്. ഈ ഉപദേശം താൻ നിർവ്വ്യാജമായ ഭക്തിയുടെ ശിരസ്സിൽ വഹിച്ചും കൊണ്ടാണ് ഇന്ത്യയിലേക്കു വരുന്നതെന്നു ഹാർഡിഞ്ച് പ്രഭു ഇംഗ്ലണ്ടിൽനിന്നു കപ്പൽ കയറുന്നതിന്നു മുന്പായി ലണ്ടൻപട്ടണത്തിൽ വെച്ചു. കൊടുത്ത ഒരു വിരുന്നുദിവസം പ്രസ്താവിക്കുകയുണ്ടായി. 1910 നവേന്പ്ര 18-ാംനു ഹാർഡിഞ്ച് പ്രഭു ഇന്ത്യയിൽ കപ്പലിറങ്ങിയപ്പോൾ ചെയ്തു ഒന്നാമത്തെ പ്രസംഗത്തിൽ, 1912 ജനുവരിയിൽ ജോർജ്ജ് ചക്രവർത്തിയും പട്ടമഹിഷിയും ഇന്ത്യയിൽ എഴുന്നെള്ളി ദൽഹിയിൽ വെച്ച് പട്ടാഭിഷേക ദർബ്ബാർ (സാർവ്വഭൌമികയോഗം) കഴിക്കുന്നതായണെന്നുള്ള ഒരു രാജകീ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/13&oldid=160166" എന്ന താളിൽനിന്ന് ശേഖരിച്ചത്