ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യ സന്ദേശത്തെ പ്രസ്താവിച്ചു. ഈ സന്ദേശം ഇന്ത്യയൊട്ടുക്കും ഉണ്ടാക്കിത്തീർത്തിട്ടുളള സന്തോഷത്തിന് അളവുണ്ടായിരുന്നില്ല. ഹാർഡിഞ്ച് പ്രഭു 1910 നവേന്പ്ര 23-ാംനു വൈസ്രോയിയുടെ സ്ഥാനത്തിൽ പ്രവേശിക്കുകയും ചെയ്തു. ഇത്രയും സംഗതികൾ പ്രസ്താവനയായി പറഞ്ഞതിൻറെ ഉദ്ദേശം, ജോർജ്ജ് ചക്രവർത്തി തിരുമനസ്സിലെ സിംഹാസനാരോഹണം മുതൽ പട്ടാഭിഷേകം പരേ ഇന്ത്യാഭരണസംബന്ധമായുണ്ടായ പ്രധാന മാറ്റങ്ങൾ ഇന്നിന്നവാണെന്ന സംക്ഷിപ്തമായ ഒരു അറിവുണ്ടാക്കുവാൻ മാത്രമാണ്.

II.പട്ടാഭിഷേക കാര്യാലോചനകളും ഒരുക്കങ്ങളും

ഇന്ത്യാഭരണം ഈസ്റ്റിന്ത്യാകന്പനിക്കാരുടെ അധീനത്തിൽ നിന്ന ബ്രിട്ടീഷുരാജാധിപത്യത്തിൻ കീഴിലാക്കിയപ്പോൾ വിക്ടോറിയാ മഹരാജ്ഞിയുടെ സിംഹാസനാരോഹണം കഴിഞ്ഞിട്ടും കുറേ കൊല്ലങ്ങൾക്കു ശേഷമായിരുന്നതിനാൽ, ഹിന്ദുരാജാക്കന്മാരോ, മുഹമ്മദീയരാജാക്കന്മാരോ ചെയ്യാറുണ്ടായിരുന്നപോലെ ഒരു പട്ടാഭിഷേകകർമ്മം അവിടുന്ന് ഇന്ത്യയിൽ എഴുന്നെള്ളി നിവർത്തിക്കേണ്ടതാണെന്നുള്ള ആലോചനക്കു വഴിയുണ്ടാക്കിയില്ല. എങ്കിലും, 1877-ൽ ചരിത്രപ്രസിദ്ധമായി ഇന്ത്യയിലെ തലസ്ഥാനനഗരിയായ ദൽഹിയിൽവെച്ച് ഒരു ദർബ്ബാർ കഴിക്കേണ്ടതാണെന്ന്. ഇന്ത്യയിൽ അന്നു വൈസ്രോയി ആയിരുന്ന ലിറ്റൻപ്രഭലവും, ബ്രിട്ടീഷുമന്ത്രിമാരും ആലോചിച്ചുറച്ചു. ഈ ദർബ്ബാറിൻറെ ഉദ്ദേശം ബ്രിട്ടീഷുരക്ഷയിൽ രാജ്യഭാരം ചെയ്യുന്ന ഇന്ത്യയിലെ രാജാക്കന്മാരേയും രാജ്യഭാരമില്ലാത്ത പ്രഭുക്കന്മാരേയും ഒക്കേ ക്ഷണിച്ചുവരുത്തി മഹാരാജ്ഞിയുടെ പ്രതിനിധിയെന്ന നിലയിൽ വൈസ്രോയി ആചാരോപചാരങ്ങൾ സ്വീകരിക്കേണമെന്നായിരുന്നു. ഇപ്രകാരമുള്ള ദർബ്ബാറുകൾ ഹിന്ദുക്കളഉം മുഹമ്മദീയരുമായ രാജാക്കന്മ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/14&oldid=160167" എന്ന താളിൽനിന്ന് ശേഖരിച്ചത്