ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-63-


ൾസംസ്കൃതപണ്ഡിതനും, മിസ്റ്റർ ഒ.പി. കുങ്കൻവൈദ്യരും ഉണ്ടാക്കിയ അഭിഷേകപ്രശസ്തിസ്ത്രോത്രങ്ങൾ സഭയിൽവെച്ച് ചൊല്ലി മുൻസീപ്പ് അവർകളുടെ സ്വന്തംവകയായി പന്തലിൽ കടിയിരുന്ന വിദ്യാർത്ഥികൾക്കൊക്കെ ലായപലഹാരം കൊടുക്കയുണ്ടായി. കുറ്റിപ്പുറത്ത് കോവിലകത്ത് വെച്ച് പരക്കേയുണ്ടായിരുന്ന സദ്യ കഴിഞ്ഞ് നാനാജാതികളും വിളംബരവായനസമയം പന്തലിൽ വന്നു നിറഞ്ഞിരുന്നു. ദഺബ്ബാർസ്മാരകമായി കോടതിവളപ്പിൽ കുറെ പാരിജാതച്ചെടികൾ നടകുയും ചെയ്തതിന്നുശേഷം എ.കെ. രാമവഺമ്മരാജാവവർകളും സബ്ബ് റജിസ്ത്രാളും ബ്രിട്ടീഷ് ഭരണംകൊണ്ട് ഇന്ത്യക്കാഺക്കുണ്ടായിട്ടുള്ള ഗുണങ്ങളെപ്പറ്റി ഓരോ പ്രസംഗം ചെയ്തു. സ്കൂൾകുട്ടികളിൽ ചിലർക്ക് ദഺബ്ബാർമെഡൽ സമ്മാനിച്ചത് ഇതിന്നുശേഷമായിരുന്നു. ഇതിൽപിന്നെ എല്ലാവരും പുറമേരി സ്കൂളിൽപോയി. അവിടെയുള്ള വിദ്യാർത്ഥികൾക്കെല്ലാവർക്കും എടവലത്ത് കോവിലകത്ത് കുഞ്ഞികൃഷ്ണവഺമ്മരാജാവവർകളുടെ വകയായി ദഺബ്ബാർമുദ്രകൾ സമ്മാനിക്കപ്പെട്ടു. അതിന്നു ശേഷം കാരയാട്ട് അമ്പലത്തിൻറെ അടുക്കെപോയി എല്ലാവരും ഘോഷയാത്രക്കുള്ള വട്ടംകൂട്ടി. മാപ്പിളവാദ്യക്കാർ, പലിശക്കളിക്കാർ, മലയരായ വാദ്യക്കാർ, പാണ്ടിവാദ്യക്കാർ, പൌരന്മാർ, വിദ്യാഺത്ഥികൾ, കോവിലകം അകമ്പടിക്കാർ, രാജദമ്പതിമാരുടെ ഛായപടം എഴുന്നള്ളിച്ചും കൊടിപിടിച്ചുമായി മൂന്ന് ആനകൾ ആലവട്ടം പെഞ്ചാമര മുതലായ ആഘോഷങ്ങൾ ഇങ്ങിനെ വഴിക്കുവഴിയായി ജനങ്ങൾകൂടി ഒരു ഘോഷയാത്ര 51/2 മണിക്ക് പുറപ്പെട്ടു. നാദാപുരത്തങ്ങാടിയിൽ എത്തിയപ്പോൾ തുണേരി അംശം അധികാരിയുടെ വകയായി ഒരു ഘോഷയാത്ര വന്നുചേഺന്നു. ഘോഷയാത്ര കോടതിയിൽ എത്താറായപ്പോൾ പാറക്കടവത്തുനിന്നു വേറെ ഒരു ഘോഷയാത്രുയും എത്തി. 9മണി മുതൽ 10 മണിവരെ കരിമുരുന്നുപ്രയോഗം പൊടിപൊടിച്ചു. രാത്രി 11മണിക്ക് ഭൂപാലമംഗളംപാടി എല്ലാവരും പിരിയുകയും ചെയ്തു. അങ്ങാടികളും വീടുകളും, കോടതിയും വളപ്പും ഒക്കെ ദീപാവലികൾവെച്ച് രാത്രി പകലാക്കിയിരുന്നു. ഈ ആഘോഷങ്ങൾ വളരെ വിജയമായി കലാശിപ്പിക്കേണ്ടതിന്നു സിക്രട്ടറിമാർ ചെയതതായ അദ്ധ്വാനം വളരെ ശ്ലാഘനീയമാണ്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/155&oldid=160174" എന്ന താളിൽനിന്ന് ശേഖരിച്ചത്