ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-76-


ഴിഞ്ഞ ഉടനെ സബ്ബ് റജിസത്രാർ മിസ്റ്റർ പഞ്ചുമേനോൻ ദർബാർ വിളംബരം വായിക്കയും ചെയ്തു. ഉടനെ എല്ലാവരും മംഗളപ്രാർത്ഥനയോടെ ഹസ്താഡനം ചെയ്കയും കതീനവെടികളും മറ്റഉം പലവിധമായ സന്തോഷാഘോഷങ്ങൾ നടത്തുകയും ഉണ്ടായി. ഉടനെ തന്നെ വണ്ടൂര് പോസ്റ്റമാസ്റ്റർ മിസ്റ്റർ ശങ്കരയ്യർ ഹിന്ദുസ്ഥാനിയിലും മലയാളത്തിലും മംഗളഗാനങ്ങൾ ചെയ്കയുണ്ടായി. സ്കൂൾക്കുട്ടികളുടെ മംഗളശ്ലോകളും പാട്ടുകളും കഴിഞ്ഞതിന്നുശേഷം അവർക്ക് മെഡൽ സമ്മാനംചെയ്തു. സ്കൂൾകുട്ടികൾക്കു ചായപലഹാരസല്ക്കാരം ഇതിന്നുശേഷമായിരുന്നു. ഇതിന്നുശേഷം ആനപ്പുറത്ത് രാജദന്പതിമാരുടെ പടങ്ങൾ എഴുന്നള്ളിച്ച് ഒരു ഘോഷയാത്രപുറപ്പെട്ട് ഭജാരിൽകൂടി വരുന്പോൾ വണ്ടൂര് രാജാ എന്ന സ്ഥാനപ്പേരുള്ള ധർമ്മതല്പരനായ നടുവത്ത് നന്പൂതിരിപ്പാട്ടിലെ ആനപ്പുറത്ത് പുന്നപ്പാലംശം അധികാരി വന്നു. കളത്തിൽ രാമൻനായരുടെയും നടുവത്ത് നന്പൂതിരിപ്പാട്ടിലെയും ഉത്സാഹത്തിൽ പുന്നപ്പാല അംശത്തിൽനിന്ന ഒരു ഘോഷയാത്ര വണ്ടൂര് ബജാരിൽ വന്നു എതിരേല്ക്കുകയും അതോടുകൂടി ഘോഷയാത്ര ചെയ്തു വൈകുന്നേരം 6 മണിക്കു ദർബാർ പന്തലിൽ മടങ്ങി വരികയും ചെയ്തു. പന്തലിൽ എത്തിയ ഉടനെ കുരിക്കന്മാരുടെ പാട്ടുകളും മറിച്ചലും കഴിഞ്ഞതിന്നുശേഷം കിരമരുന്നുപ്രയോഗം രാത്രി 12 മണിവരെ ഉണ്ടായി. ഹിന്ദുക്കളുടെ ദേവാലയങ്ങളിലും മുസൽമാൻ പള്ളിയിലും പ്രാർത്ഥനകളും ദീപാവലിയും മറ്റു പലവിധമായ വഴിപാടുകളും ചെയ്തിരുന്നു.

'ചെറുപ്പുള്ളശ്ശേരി :

ഡിസെന്പ്ര 12ാം നു പത്തരമണിയായപ്പോൾ ദേവസ്വം ഊരാളന്മാരായ നെടുങ്ങാതിരിപ്പാടും, നന്പിയാതിരിപ്പാടും അകന്പടികളോടുകൂടി പോലീസ്സ് സ്റ്റേഷനു മുൻവശം എത്തി. അവിടെ നിന്നു പ്രമാണപ്പെട്ടവരൊക്കെകൂടി ഒരു ഘോഷയാത്ര പുറപ്പെട്ടു. നെല്ലായി അശംക്കാരുടെ ആഘോഷങ്ങളും ചെറുപ്പുള്ളശ്ശേരിക്കാരോടു യോജിച്ചാണ് നടത്തിയിരുന്നത്. നെല്ലായി വിളംബരം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/168&oldid=160184" എന്ന താളിൽനിന്ന് ശേഖരിച്ചത്