ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വായിപ്പാൻ പ്രത്യേകപന്തൽ കെട്ടിയിരുന്നു. ചെറുപ്പുള്ളശ്ശേരി ബോൎഡസ്കൂളിൽവെച്ചാണ് സബ്ബ് റജിസ്ത്രാർ വിളംബരം വായിച്ചത്. 300ൽപരം വിദ്യാർത്ഥികളെ സല്ക്കരിക്കയും 1000ത്തിൽപരം അഗതികൾക്ക് ഭക്ഷണം കൊടുക്കുകയും ഒക്കെ 12ാം നു തന്നെ നിവൃത്തിച്ചു. മൂന്നുമണിക്കുശേഷം 1905 ൽ തിരുമേനികളുടെ ഇന്ത്യയിലേക്കുള്ള ആഗമനത്തിൻറെ സ്മാരകമായി സ്ഥാപിച്ച വിക്ടോറിയാ മേറി ബാലിക സ്കൂളിൽ ഒരു യോഗംകൂടി. വളരെ സ്ത്രീകൾ ഈ അവസരത്തിൽ അവിടെ എത്തിച്ചേർന്നിട്ടുണഅടായിരുന്നു. ബാലിക വിദ്യാർത്ഥിനികൾക്ക് പരക്കെ മെഡൽ സമ്മാനമുണ്ടായതിന്നുപുറമെ വക്കീൽ കോരുനായരവർകളുടെ വകയായി സംഗീതത്തിൽ അതി വാസനയുള്ള ഒരു പെൺകുട്ടിക്ക് ഒരു പ്രത്യേക മെഡലും സമ്മാനിച്ചിരുന്നു. ചെറുപ്പള്ളശ്ശേരിയിലേയും നെല്ലായിലേയും പട്ടാഭിഷേക ആഘോഷങ്ങൾ വിജയമായി കലാശിപ്പിപ്പാൻ ശ്രമിച്ചവരായ മെസ്ർസ് നെടുങ്ങാതിരിപ്പാട്, നന്പിയാതിരപ്പാട് (ചെറുപ്പുള്ളശ്ശേരി ദേവസ്വം ഊരാളന്മാര്) എ.എ. കൃഷ്ണഅയ്യര് (സബ്ബ റജിസത്രാർ) കെ.കുഞ്ഞന്പു (ഹേഡ്കൺസ്റ്റബൾ) കെ.പി. ഗോപാലമേനോൻ, (ചെറുപ്പള്ളശ്ശേരി അധികാരി) എൻ.വി. ശങ്കരനുണ്ണിവാരിയർ (നെല്ലായ അധികാരി) പി. കേളുമേനോൻ (സാൾട്ട് സബ്ബ് ഇൻസ്പെക്ടർ) വി. ശങ്കുണ്ണിമേനോൻ (സ്കൂൾമാസ്റ്റർ) പി.ആർ. കൃഷ്ണഅയ്യർ, കെ.പി. രാഘവവാരിയർ മുതലായവരെ അഭിനന്ദിക്കേണ്ടതാണ്. മാണ്ണാർക്കാട്. സ്ഥലത്തെ പോലീസ്സ് സ്റ്റേഷനിൽ അതിമനോഹരമായി നിർമ്മിക്കപ്പെട്ട ദർബ്ബാർ പന്തലിൽ 12ാം നു രാവിലെ 11 മണിക്ക് എത്തിച്ചേരുവാൻ നിശ്ചയിച്ചതിന്ന് അനുസരിച്ച് സർവ്വജനങ്ങളും എത്തിച്ചേരുകയും രാജകീയവിളംബരം വായിക്കേണ്ട സമയമായ 12 മണിക്ക് സ്ഥലം സബ്ബ് റജിസ്ത്രാർ പി. ഗോവിന്ദമേനോൻ അവർകൾ വിളംബരം വായിച്ചതിന്നുശേഷം ബ്രിട്ടീഷ് രാജ്യഭരണത്തിലുള്ള ഫലങ്ങളേയും ചക്രവർത്തി തിരുമനസ്സിലെ ഗുണങ്ങളേയും പ്രശംസിച്ചും അഗ്രാസനർ എൻ. നഞ്ചപ്പൻശൈ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/169&oldid=160185" എന്ന താളിൽനിന്ന് ശേഖരിച്ചത്