ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-80-


ന്നു. മണ്ണിലെടം വക സകല ക്ഷേത്രങ്ങളിലും ഈ ദിവസം പ്രമാണിച്ച് പലവിധമായ അടിയന്തരങ്ങളും വഴിപാടുകളും നടത്തിയിരുന്നു.

നടുവണ്ണൂര്.

സബ്ബ് റജിസ്ത്രാർ കെ. രാമുണ്ണി മേനവൻ അവർകളുടേയും നടുവണ്ണർ അംശം അധികാരി ഗണപതിയെന്നു പേരായ ഞാനശ്ശേരി അച്ഛൻ അവർകളുടേയും മറ്റും പരിശ്രമത്താൽ 200 ക. യിൽ അധികം വാരിയിട്ടെടുത്തു പട്ടാഭിഷേക ദിവസം ആഘോഷങ്ങൾ ഭംഗിയായി നടത്തിയിരിക്കുന്നു. പ്രത്യേകം ഉണ്ടാക്കിയിരുന്ന പന്തലിൽ ഡിസെമ്പ്ര 12ാംനു 11 മണിക്കുതന്നെ വിദ്യാൎത്ഥികളും മാസ്റ്റർമാരും പൌരന്മാരും ഒക്കെ എത്തിച്ചേൎന്നിരുന്നു. തെക്കേടത്ത് കോവിലകത്ത് എളയരാജാവവർകൾ അകന്പടിക്കാരോടുകൂടി ആഘോഷമായി പന്തലിൽ വന്നുചേൎർന്നു. 12 മണിക്ക് സബ്ബ് റജിസ്ത്രാർ വിളംബരം വായിച്ചതിന്നുശേഷം വിദ്യാഩത്ഥികൾക്ക് സല്ക്കാരമുണ്ടായി. പിന്നീട് പറയജാതിക്കാർക്ക് ചോറും, സാധുക്കൾക്ക് അരിയും കൊടുത്തു. പിന്നെ രാജദമ്പതിമാരുടെ പടങ്ങൾ എഴുന്നെള്ളിച്ച് ദേശാന്തരങ്ങളിൽ ഒരു ഘോഷയാത്ര പോകുയും മടങ്ങി വന്ന് ദീപാവലി മുതലായ മറ്റ് ആഘോഷങ്ങൾ കൂട്ടുകയും ചെയ്തിരുന്നു. പട്ടാഭിഷേക സ്മാരകമായി ഇവിടെ ഒരു സ്കൂൾ സ്ഥാപിപ്പാൻ തീർച്ചപ്പെടുത്തിയത് പ്രത്യേകം പ്രസ്താപയോഗ്യമാണ്.6ഋഋഋഋ

തിരുവള്ളൂര്

സബ്ബ്റജിസ്ത്രാർ എ. ഗോപാലമേനവൻ അവർകളും അധികാരി കണ്ണക്കുറപ്പ് അവർകളും നാട്ടുപ്രമാണികളുംകൂടി ഇവിടുത്തെ ആഘോഷങ്ങൾ ഭംഗിയായി കഴിച്ചിരുന്നു. ഏകദേശം 100 ക യോളം ഇവിടെ പിരിച്ച് ചെലവഴിച്ചിരുന്നു. വിളംബരവായന കഴിഞ്ഞു അഭിഷേക പ്രശസ്തിസ്തോത്രങ്ങൾ ചൊല്ലുലും സദിരും കഴിഞ്ഞതിന്ന് ശേഷം സ്കൂൾകുട്ടികളെ സല്ക്കരിക്കയും സാധുക്കൾക്ക് ഭക്ഷണം കൊടുക്കുയും ചെയ്തു. സബ്ബ് റജിസ്ത്രാർ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/172&oldid=160188" എന്ന താളിൽനിന്ന് ശേഖരിച്ചത്